ഓറഞ്ച് അലര്‍ട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Published by
ജനം വെബ്‌ഡെസ്ക്

കല്‍പറ്റ: ജില്ലയില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത കണക്കിലെടുത്ത് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അങ്കണവാടികള്‍, സ്‌കൂളുകള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത തുടരുന്നതിനാല്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Share