നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 09:50 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 22ന് തന്നെ നടത്താൻ എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചു. വള്ളംകളിയുടെ തീയതി മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, മുൻനിശ്ചയിച്ച തീയതിയിൽ തന്നെ മത്സരം നടത്താനാണ് അന്തിമ തീരുമാനം.

മാസങ്ങൾക്കുമുമ്പ് കമ്മിറ്റി ആഗസ്റ്റ് 22 തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ തീയതി പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ, ക്ലബ്ബുകൾ ഇതിനകം തന്നെ നിശ്ചയിച്ച തീയതി അടിസ്ഥാനമാക്കി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും ഇനി തീയതി മാറ്റുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് മുൻ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സൊസൈറ്റി വിലയിരുത്തിയത്.

സാധാരണയായി എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളംകളി സംഘടിപ്പിക്കുന്നത്. രാജ്യാന്തര ടൂറിസം കലണ്ടറുകളിൽ ഇടം നേടിയ പ്രധാന കായിക-ടൂറിസം മേളയായതിനാൽ തീയതിയിൽ മാറ്റം വരുത്തുന്നത് അപൂർവമാണ്.

2018, 2019, 2024 വർഷങ്ങളിൽ പ്രളയം ഉൾപ്പെടെയുള്ള അസാധാരണ സാഹചര്യങ്ങൾ മൂലമാണ് പതിവ് തീയതിയിൽ നിന്ന് വള്ളംകളി മാറ്റേണ്ടി വന്നത്. ഇത്തവണ നിശ്ചയിച്ച പ്രകാരം തന്നെ മത്സരം നടത്താനാണ് സംഘാടകരുടെ തീരുമാനം.

Tags: nehru trophy boat racewill be held onaugust 22nd
ShareTweetSendShare

More News from this section

ഓറഞ്ച് അലര്‍ട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി മിന്നല്‍ പരിശോധന; 37 ഇടങ്ങളില്‍ റെയ്ഡ്

റെഡ് അലര്‍ട്ട്; പാംബ്ല ഡാം തുറക്കാന്‍ ഉത്തരവ്, പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന് ഗോവയിലേക്ക് കടന്നു; ഹോം നഴ്സും ആൺസുഹൃത്തും അറസ്റ്റിൽ; യുവാവ് കാപ്പ കേസ് പ്രതി

ബന്ധുവീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഷിനാസ് ലഹരിക്കടിമയെന്ന് നാട്ടുകാർ

ഒരു ഗ്രാം എംഡിഎംഎയ്‌ക്ക് 4,000 രൂപ; ഹോട്ടൽ മുറിയിൽ ലഹരി വിൽപ്പന; യുവതിയും യുവാവും പിടിയിൽ

Latest News

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

‘വന്ദേ മാതരം’ അപമാനിച്ചാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്; ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടി

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies