ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 10:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷത്തിന് വേദിയൊരുങ്ങുന്നു. ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തുന്നു. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ സൗഹൃദ മത്സരം നടക്കുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബ്രസീലിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. നേരത്തെ കൊല്‍ക്കത്തയില്‍ മത്സരം സംഘടിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും എതിരാളിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. 2026 ഫിഫ ലോകകപ്പിനിടെയാണ് ഇന്ത്യയില്‍ മത്സരം നടത്താനുള്ള ചര്‍ച്ചകള്‍ ശക്തമായത്.

ലോകകപ്പില്‍ ബ്രസീലിന് ഇന്ത്യന്‍ ആരാധകര്‍ നല്‍കിയ വലിയ പിന്തുണയും രാജ്യത്തുടനീളം മഞ്ഞ-പച്ച നിറത്തില്‍ അണിഞ്ഞൊരുങ്ങിയ ആരാധക കൂട്ടായ്മകളും ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരുടെ ശ്രദ്ധ നേടിയിരുന്നു. ‘ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യയിലേക്കാണ് ഞങ്ങളുടെ അടുത്ത യാത്ര. ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി കളിക്കുന്നത് ചരിത്ര മുഹൂര്‍ത്തമാണ്. ബ്രസീല്‍ ദേശീയ ടീമിന് ഏറ്റവും വലിയ വിദേശ ആരാധകവൃന്ദമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ഈ നിമിഷം പങ്കിടാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ സിബിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലിലും സെപ്റ്റംബര്‍ 29ന് ബ്രിസ്‌ബേനിലും ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രസീല്‍ ഇന്ത്യയിലെത്തുക. ബ്രസീലിയന്‍ ഫുട്‌ബോളിനോട് ഇന്ത്യയില്‍ ഏറ്റവും വലിയ ആരാധനയുള്ള നഗരമാണ് കൊല്‍ക്കത്ത. ലോകകപ്പ് കാലത്ത് നഗരമൊട്ടാകെ ബ്രസീല്‍ പതാകകളും താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഉയരുന്നത് പതിവാണ്.

1977ല്‍ പെലെ ന്യൂയോര്‍ക്ക് കോസ്‌മോസിനൊപ്പം കൊല്‍ക്കത്തയിലെത്തി മോഹന്‍ ബഗാനെ നേരിട്ട മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നാണ്. ഇപ്പോള്‍, ആദ്യമായി ബ്രസീലിന്റെ സീനിയര്‍ പുരുഷ ദേശീയ ടീം ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ മറ്റൊരു ചരിത്ര അധ്യായമാണ് എഴുതപ്പെടുന്നത്.

2026 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് തോറ്റ് പുറത്തായ ബ്രസീല്‍, ഇന്ത്യക്കെതിരായ മത്സരത്തിലൂടെ പുതിയ തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ലോക ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിനെ നേരിടാനുള്ള അപൂര്‍വ അവസരമായിരിക്കും ഈ മത്സരം ഇന്ത്യന്‍ ടീമിനും.

Tags: brazilKolkataindia will play
ShareTweetSendShare

More News from this section

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി; ഫ്രാന്‍സിനെ വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിക്കാന്‍ എളുപ്പമാകില്ലെന്ന് കരീം ബാല്‍ഡെ

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

Latest News

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

ഓറഞ്ച് അലര്‍ട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി മിന്നല്‍ പരിശോധന; 37 ഇടങ്ങളില്‍ റെയ്ഡ്

റെഡ് അലര്‍ട്ട്; പാംബ്ല ഡാം തുറക്കാന്‍ ഉത്തരവ്, പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies