പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 09:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷ, ഊര്‍ജ ലഭ്യത, വള വിതരണം, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാബിനറ്റ് കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സമയബന്ധിതമായി നടപ്പാക്കാന്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

വികസനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങള്‍ അതിവേഗം കൈക്കൊള്ളുന്നതിനുമായി ഏകോപിത സംവിധാനമൊരുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി പശ്ചിമേഷ്യയിലെ ഭൗമരാഷ്‌ട്രീയ സാഹചര്യം വിശദീകരിച്ചു. എല്‍പിജി, എല്‍എന്‍ജി, അസംസ്‌കൃത എണ്ണ എന്നിവയുടെ ലഭ്യതയും രാജ്യത്തെ നിലവിലെ സംഭരണശേഷിയും പര്യാപ്തമാണെന്ന് അദ്ദേഹം അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഊര്‍ജ ഇറക്കുമതി ഉറപ്പാക്കിയതോടെ പ്രധാന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ ആശങ്ക വേണ്ട സാഹചര്യമില്ലെന്നും വിശദീകരിച്ചു. കേന്ദ്ര പൊതുമേഖലാ റിഫൈനറികള്‍ ആവശ്യത്തിന് മുകളിലുള്ള ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും വിതരണവും തടസ്സപ്പെടില്ലെന്നും കാബിനറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റാബി സീസണിലേക്കുള്ള വള ലഭ്യതയും യോഗം വിശദമായി വിലയിരുത്തി. കര്‍ഷകര്‍ക്ക് വളം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സംഘര്‍ഷ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷയും ക്ഷേമവും യോഗത്തില്‍ ചര്‍ച്ചയായി. അവര്‍ക്കും കുടുംബങ്ങള്‍ക്കും അടിയന്തര സഹായം, കൃത്യമായ വിവരങ്ങള്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതേസമയം, രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗരോര്‍ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള ആശ്രയം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ എല്ലാ മന്ത്രാലയങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും രാജ്യത്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiCABINET MEETINGwest asia conflicts
ShareTweetSendShare

More News from this section

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

‘വന്ദേ മാതരം’ അപമാനിച്ചാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്; ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടി

അസാധാരണ സാഹചര്യങ്ങളില്‍ സായുധസേനയ്‌ക്ക് പെല്ലറ്റ് ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

പണം എണ്ണി അഞ്ച് മെഷിൻ കേടായി; തൃണമൂല്‍ നേതാവിന്റെ കൂട്ടാളിയുടെ വീട്ടിലൊളിപ്പിച്ചത് 28 കോടിയും 15 കിലോയിലധികം സ്വര്‍ണവും; സൂക്ഷിക്കാൻ എൽപ്പിച്ചതാണെന്ന് മൊഴി

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

Latest News

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ഓറഞ്ച് അലര്‍ട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി മിന്നല്‍ പരിശോധന; 37 ഇടങ്ങളില്‍ റെയ്ഡ്

റെഡ് അലര്‍ട്ട്; പാംബ്ല ഡാം തുറക്കാന്‍ ഉത്തരവ്, പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies