ജന്ദർ മന്ദർ പ്രതിഷേധം; 2,873 പേരെ തിരിച്ചറിഞ്ഞ് ഡൽഹി പൊലീസ്, 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്ദർ മന്ദർ പ്രതിഷേധം; 2,873 പേരെ തിരിച്ചറിഞ്ഞ് ഡൽഹി പൊലീസ്, 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 09:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജന്ദർ മന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ 989 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, പോക്സോ, മയക്കുമരുന്ന്, ആയുധ നിയമലംഘനം തുടങ്ങി വിവിധ ഗുരുതര കേസുകളിൽ പ്രതികളായവരും കൂട്ടത്തിലുണ്ട്. നൂറിലധികം കൊലക്കേസ് പ്രതികളും ഈ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിഷേധത്തിനിടെ പൊലീസ് വാഹനങ്ങൾ തകർക്കൽ, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളും വിശകലനം ചെയ്യുകയാണ്.

ജന്തർ മന്തറിന്റെ പ്രധാന കവാടങ്ങളിൽ  നാല് ഫേഷ്യൽ റെക്കഗ്നിഷൻ യൂണിറ്റുകളാണ് ഡൽഹി പൊലീസ് വിന്യസിച്ചിരുന്നത്. പൊലീസിന്റെ ക്രിമിനൽ ഡാറ്റാബേസിലുള്ള വിവരങ്ങളുമായി മുഖച്ഛായകൾ താരതമ്യം ചെയ്താണ് തിരിച്ചറിയൽ നടത്തിയത്.

അതേസമയം, പ്രതിഷേധക്കാരുടെ മുഖം സ്കാൻ ചെയ്ത് വിവരശേഖരണം നടത്തിയത് സ്വകാര്യതയുടെ അവകാശത്തിന് വിരുദ്ധമാണെന്ന വാദവുമായി പതിവു പോലെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർനിയമനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Tags: FEATURED 2NEET Protest
ShareTweetSendShare

More News from this section

പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്

മത്സരപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കടിഞ്ഞാൺ; കേന്ദ്ര ബില്ലിനെ അഭിനന്ദിച്ച് സോനം വാങ്ചുക്, പ്രതികരണവുമായി പ്രധാനമന്ത്രിയും

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

‘വന്ദേ മാതരം’ അപമാനിച്ചാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്; ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടി

Latest News

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു, മരണസംഖ്യ നാലായി

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; പശ കൊണ്ട് ഒട്ടിച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; കൊച്ചിയിലെ ലോഡ്ജിൽ മിന്നൽ റെയ്ഡ്; ലഹരി കടത്തിന്റെ രീതികൾ കണ്ട് ഞെട്ടി എക്സൈസ്

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

ഓറഞ്ച് അലര്‍ട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies