ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 07:40 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യിന്റെ സംഭരണവും ഉപയോഗവും കൂടുതല്‍ സുതാര്യമാക്കാന്‍ പുതിയ സംവിധാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. നെയ്യിന്റെ അളവ് കൃത്യമായി അറിയാന്‍ ഇന്‍ഡക്‌സ് മീറ്ററും പുറത്തുനിന്ന് തന്നെ സംഭരണത്തിന്റെ അളവ് പരിശോധിക്കാവുന്ന സംവിധാനവും പുതിയ ടാങ്കുകളില്‍ ഒരുക്കും.

ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യിന്റെ വരവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ‘ക്ഷേത്രത്തില്‍ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത് എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിലൂടെ സംഭരണവും വിതരണവും കൂടുതല്‍ കാര്യക്ഷമമാകും,’ അദ്ദേഹം പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് പ്രതിദിനം ഏകദേശം ആയിരം ലിറ്റര്‍ നെയ്യാണ് ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്നത്. പതിനെട്ടാംപടി കയറുന്ന ഓരോ അയ്യപ്പഭക്തന്റെയും ഇരുമുടിക്കെട്ടിലെ നെയ്തേങ്ങയില്‍ നിന്നുള്ള നെയ്യിന്റെ ഒരു ഭാഗം ശ്രീകോവിലിലെ അഭിഷേകത്തിനായി സമര്‍പ്പിക്കും. അഭിഷേകത്തിനുശേഷം ശേഷിക്കുന്ന നെയ്യ് ക്ഷേത്രപരിസരത്തെ മൂന്ന് നെയ്തോണികളില്‍ ശേഖരിക്കും. തുടര്‍ന്ന് ശ്രീകോവിലില്‍ നിന്ന് ലഭിക്കുന്ന ബാക്കി നെയ്യോടൊപ്പം ഇത് വലിയ സംഭരണ ടാങ്കുകളിലേക്ക് മാറ്റി യന്ത്രസഹായത്തോടെ ചൂടാക്കി ശുദ്ധീകരിക്കും.

ഇത്തരത്തില്‍ ശുദ്ധീകരിക്കുന്ന നെയ്യാണ് ക്ഷേത്രത്തിലെ പൂജകള്‍, ശ്രീകോവിലിനകത്തും പുറത്തുമുള്ള നെയ്വിളക്കുകള്‍, അരവണയും പായസവും ഉള്‍പ്പെടെയുള്ള പ്രസാദ നിര്‍മാണം, തിടപ്പള്ളിയിലെയും ജീവനക്കാരുടെ കാന്റീനിലെയും പാചകം എന്നിവയ്‌ക്കായി ഉപയോഗിക്കുന്നത്. ശുദ്ധീകരിച്ച നെയ്യിന്റെ ഒരു ഭാഗം ‘ആടിയശിഷ്ടം നെയ്യ്’ എന്ന പേരില്‍ പ്രസാദമായും ഭക്തര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. പുതിയ സംഭരണ സംവിധാനം നടപ്പിലാകുന്നതോടെ നെയ്യിന്റെ വരവും ഉപയോഗവും സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി നിരീക്ഷിക്കാനും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

Tags: SABARIMALAGheeTravancore Dewasom Boardmodern storage system
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies