തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 08:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി രംഗത്ത്. വഴിയോരങ്ങളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി.

പുതിയ നിർദേശപ്രകാരം, തെരുവുകളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് വിലക്കിയതായി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കും. വിലക്ക് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകുന്നതിനായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും ആരംഭിക്കും. പരാതി ലഭിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കാനാണ് നിർദേശം.

തദ്ദേശവകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നടപടികൾ തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ പോലീസിന്റെ സഹായം തേടാനും അധികൃതർക്ക് അനുമതിയുണ്ട്.

അതേസമയം, നായകളുടെ എണ്ണത്തിന് അനുപാതികമായി ഓരോ വാർഡിലും നിശ്ചിത കേന്ദ്രങ്ങളിൽ ഭക്ഷണം നൽകുന്നതിന് വിലക്കില്ല. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായിരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജനങ്ങൾ കൂടുതലായി ഒത്തുകൂടുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ തെരുവുനായകളെ അടിയന്തരമായി പിടികൂടാൻ സർക്കാർ നിർദേശം നൽകി. പിടികൂടുന്ന നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ (ABC), വിരമരുന്ന് നൽകൽ, പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ പൂർത്തിയാക്കിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടും.

പേവിഷബാധ സ്ഥിരീകരിച്ചവയെയോ അക്രമണ സ്വഭാവമുള്ളവയെയോ ഷെൽട്ടറുകളിൽ പാർപ്പിക്കാനും കൂടുതൽ എ.ബി.സി. (Animal Birth Control) കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദത്തെടുക്കുന്ന നായകൾക്ക് തിരിച്ചറിയുന്നതിനായി പ്രത്യേക ടാഗുകളും നൽകും.

സംസ്ഥാന-ദേശീയപാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന നായകളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യുന്നതിനായി ദേശീയപാത അതോറിറ്റികൾ, സംസ്ഥാന ഏജൻസികൾ, പൊലീസ്, വെറ്ററിനറി വകുപ്പ് എന്നിവരുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

കൂടാതെ, സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായികസമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് നിർബന്ധമാക്കി. സ്ഥാപനത്തിന്റെ കവാടത്തിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപന ഓഫീസിലും നോഡൽ ഓഫീസറുടെ പേര് പ്രസിദ്ധീകരിക്കണം.

സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റേഷൻ മാസ്റ്റർമാർ ഉൾപ്പെടെയുള്ള സ്ഥാപന മേധാവികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. നിർദേശങ്ങളോട് സഹകരിക്കാത്തവർക്ക് ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Tags: Kerala News TodayStray Dogs KeralaKerala Local GovernmentKerala Dog RulesABC Programme Kerala
ShareTweetSendShare

More News from this section

മുതലപ്പൊഴിയിൽ നിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്നും കണ്ടെത്തി

ആറന്മുളയിൽ വെള്ളപ്പൊക്ക ഭീഷണി; ഇന്നത്തെ വള്ളസദ്യകളും വഞ്ചിപ്പാട്ട് സോപാനവും റദ്ദാക്കി, പെയ്ഡ് സദ്യ മാത്രം നടക്കും

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു, വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കൈത്താങ്ങ്; ₹1.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറി

കേരളത്തിൽ പ്രളയസമാന സാഹചര്യം; ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഡാമുകൾ തുറന്നു, പരീക്ഷകൾ മാറ്റി; എട്ട് മരണം, ഏഴുപേരെ കാണാതായി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു

കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

Latest News

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

നീലഗിരിയിൽ വീണ്ടും കാട്ടാന ആക്രമണം; ഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

രാഷ്‌ട്രീയ പരാജയങ്ങൾക്ക് എസ്.എൻ.ഡി.പി യോഗത്തെ കുറ്റപ്പെടുത്തരുത്; വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് കൗൺസിൽ, ഷംസീർ അവഹേളന പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം ശക്തം

ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

കനത്ത മഴ; സെറ്റ് പരീക്ഷയും എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

പഴശ്ശി ഡാമിന്റെ 15 ഷട്ടറുകളും നാല് മീറ്ററായി ഉയര്‍ത്തി; ബാവലിപ്പുഴ-വളപട്ടണം പുഴ തീരവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

ദേശീയ സുരക്ഷയിലെ അജിത് ഡോവലിന്റെസംഭാവനകള്‍ക്ക് ആദരം; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ച് അമിത് ഷാ, ചരിത്രത്തില്‍ പ്രത്യേക അധ്യായമെന്ന് പ്രശംസ

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies