ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 04:26 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും. ഫിറ്റ്നസ് വീണ്ടെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ബിസിസിഐ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ നടത്തിയ പരിശോധനയില്‍ ഇടത് കാല്‍മുട്ടിലെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് താരത്തിന് വീണ്ടും വിശ്രമം അനുവദിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ബുംറയെ തിടുക്കത്തില്‍ മത്സരരംഗത്തേക്ക് തിരിച്ചെത്തിക്കുന്നത് സുരക്ഷിതമല്ലെന്നും പൂര്‍ണ വിശ്രമം തുടരണമെന്നുമാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് താരത്തെ ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ടി20 ലോകകപ്പിന്റെ അവസാനഘട്ടത്തിലാണ് ബുംറയ്‌ക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി പ്രത്യേക ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും പരിക്ക് പൂര്‍ണമായി മാറാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് മെഡിക്കല്‍ വിലയിരുത്തല്‍. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും ബുംറയെ കളിപ്പിക്കാമോ എന്ന സാധ്യത ബിസിസിഐ പരിശോധിച്ചെങ്കിലും അപകടസാധ്യത ഒഴിവാക്കണമെന്ന നിലപാടാണ് മെഡിക്കല്‍ സംഘം സ്വീകരിച്ചത്.

ഓഗസ്റ്റ് 15 മുതല്‍ ഗാലെയിലും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയിലുമാണ് ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്‌ക്ക് ഇനി ഒമ്പത് ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതില്‍ ഏഴെണ്ണമെങ്കിലും ജയിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് ബുംറയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ബുംറയ്‌ക്ക് വീണ്ടും പരിക്കേറ്റത്. ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ പ്ലേയിങ് ഇലവനില്‍ പരിഗണിക്കൂവെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഈ മാസം നാലിന് ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്രതിരിക്കുമ്പോള്‍ ബുംറ സംഘത്തിലുണ്ടാകില്ല. മുന്‍കാലങ്ങളില്‍ പരിക്ക് പൂര്‍ണമായി ഭേദമാകുന്നതിന് മുമ്പ് താരങ്ങളെ കളിപ്പിച്ച് ഗുരുതര തിരിച്ചടികള്‍ നേരിട്ട അനുഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഏഷ്യന്‍ ഗെയിംസ്, ന്യൂസിലന്‍ഡ് പര്യടനം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി, ഏകദിന ലോകകപ്പ് തുടങ്ങി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ മുന്നില്‍ കണ്ട് ബുംറയുടെ പൂര്‍ണ ഫിറ്റ്നസിനാണ് ബോര്‍ഡ് മുന്‍ഗണന നല്‍കുന്നത്.

Tags: injuryruled outjsprit bumrahsrilanka test series
ShareTweetSendShare

More News from this section

ആലപ്പി റിപ്പിള്‍സിന് സച്ചിന്‍ ബേബി നായകന്‍; കെസിഎല്‍ മൂന്നാം സീസണില്‍ കിരീടം ലക്ഷ്യമിട്ട് ടീം

ദുലീപ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മധ്യമേഖല; രജത് പടിദാര്‍ നായകന്‍, റിങ്കു വൈസ് ക്യാപ്റ്റന്‍

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്‌ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്‍; നാല് വിക്കറ്റുമായി നിയ നസ്നീന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി

Latest News

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരളത്തില്‍ മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ഇന്ത്യയ്‌ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

റിങ്ങില്‍ ‘ഇടിച്ച് തകര്‍ത്ത്’ 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

നനഞ്ഞ പാറകളിലെ കാലിടർച്ച: ഒരൊറ്റ ക്ലിക്കിൽ അവസാനിക്കരുത് നിങ്ങളുടെ സ്വപ്നങ്ങൾ: വെള്ളച്ചാട്ടങ്ങളിലെ ഫോട്ടോഷൂട്ടുകളിൽ വേണം അതീവ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies