കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇടത് കാലില്‍ രണ്ട് സ്ട്രെസ് ഫ്രാക്ചറുകളുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ചതെന്ന് ഇന്ത്യന്‍ താരം തേജസ് ഷിര്‍സെ വെളിപ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതായും ഏഷ്യന്‍ ഗെയിംസും നഷ്ടമാകുമെന്നും താരം അറിയിച്ചു. ഹീറ്റ്സില്‍ 13.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനക്കാരനായി ഫൈനലിലെത്തിയ തേജസ് മികച്ച പ്രതീക്ഷയോടെയായിരുന്നു ട്രാക്കിലിറങ്ങിയത്. എന്നാല്‍ ഫൈനലില്‍ സ്റ്റാര്‍ട്ടില്‍ തന്നെ പിന്നിലായ താരം അവസാന ഭാഗത്ത് വേഗം നഷ്ടപ്പെടുത്തി വേദനയോടെ ഫിനിഷ് ലൈന്‍ കടക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലാണ് പരിക്കിന്റെ യഥാര്‍ഥ അവസ്ഥ താരം വെളിപ്പെടുത്തിയത്. ‘മത്സരത്തിന് മുമ്പ് പരിക്കൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഫൈനലിന് മുമ്പുള്ള വാര്‍മപ്പിനിടെ എന്തോ പ്രശ്‌നമുണ്ടെന്ന് ശരീരം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും ഞാന്‍ മത്സരിച്ചു. ജയിക്കുമെന്ന വിശ്വാസം കൊണ്ടല്ല, വര്‍ഷങ്ങളായുള്ള പരിശ്രമത്തിന് ശേഷം സ്റ്റാര്‍ട്ട് ഗണ്‍ മുഴങ്ങും മുമ്പ് പിന്മാറാന്‍ മനസ്സ് അനുവദിച്ചില്ല,’ തേജസ് കുറിച്ചു.

മത്സരശേഷം നടത്തിയ എംആര്‍ഐ പരിശോധനയിലാണ് ഇടത് കാലില്‍ രണ്ട് സ്ട്രെസ് ഫ്രാക്ചറുകളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ സീസണ്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണുണ്ടായതെന്നും താരം വ്യക്തമാക്കി. മത്സരത്തിനിടെ മുടന്തിയാണ് ഫിനിഷ് ചെയ്തതെന്നും അത് അവസാന സ്ഥാനത്തായതുകൊണ്ടാണെന്നുമുള്ള സമൂഹമാധ്യമ വിമര്‍ശനങ്ങള്‍ക്കും തേജസ് മറുപടി നല്‍കി. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും തേജസിന് പങ്കെടുക്കാനാകില്ല.

തന്റെ കരിയറിലെ ഏറ്റവും കഠിനമായ തിരിച്ചടികളിലൊന്നാണ് ഇതെന്നും, പരിക്ക് കാരണം നഷ്ടമാകുന്ന ഒമ്പതാമത്തെ പ്രധാന ടൂര്‍ണമെന്റാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്ക് സഹതാപമല്ല വേണ്ടതെന്നും ഒരു കായികതാരത്തിന്റെ വിജയങ്ങളും തിരിച്ചടികളും തുറന്നുപറയാനാണ് ഈ കുറിപ്പ് പങ്കുവെച്ചതെന്നും തേജസ് വ്യക്തമാക്കി.

Tags: Raced CWG finalwith a broken footTejas Shirse'sseason comes to an abrupt end
ShareTweetSendShare

More News from this section

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies