സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 05:22 pm IST
FacebookTwitterWhatsAppTelegram

ബാക്കു: അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ കൗമാരതാരം സിതേന്ദര്‍ മാലിക്. 60 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലില്‍ റഷ്യയുടെ സെര്‍ഗെയ് കാര്‍മ്രിയാനെ 3-1ന് തോല്‍പ്പിച്ചാണ് സിതേന്ദര്‍ കിരീടം നിലനിര്‍ത്തിയത്. 2025ലെ ലോക ചാമ്പ്യനായിരുന്ന സിതേന്ദര്‍ തുടര്‍ച്ചയായ രണ്ടാം അണ്ടര്‍-17 ലോക കിരീടം സ്വന്തമാക്കിയതോടെ, രണ്ട് അണ്ടര്‍-17 (കാഡറ്റ്) ലോക കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പുരുഷ ഫ്രീസ്‌റ്റൈല്‍ ഗുസ്തി താരമെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ഇതിഹാസം രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറാണ്. അവസാന ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വെങ്കല മെഡലുകളും ലഭിച്ചു. 45 കിലോ വിഭാഗത്തില്‍ ഹനുമന്ത് രാജേന്ദ്ര ജാധവ് ഇറാന്റെ മെഹ്ദി ദാവൂദ് ഡമര്‍ചെലിയെ 7-1ന് തോല്‍പ്പിച്ച് വെങ്കലം നേടി. 92 കിലോ വിഭാഗത്തില്‍ സാക്ഷം എഫ്.എന്‍.യു. ഇറാന്റെ മുഹമ്മദ് റെസാ ബെഹ്‌റാങ് ഇസാസദെയെ ആവേശകരമായ പോരാട്ടത്തില്‍ 3-2ന് മറികടന്ന് വെങ്കലം സ്വന്തമാക്കി.

പുരുഷ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ അണ്ടര്‍-17 ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗവും പുരുഷ ഫ്രീസ്‌റ്റൈലും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. സിതേന്ദറുടെ സ്വര്‍ണവും അവസാന ദിനത്തിലെ രണ്ട് വെങ്കലങ്ങളും ഇന്ത്യയുടെ ഗുസ്തി ഭാവിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Tags: U17 World ChampionshipsSitender matches Sushil's featndia end with 13 medals
ShareTweetSendShare

More News from this section

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

Latest News

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies