'ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 04:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ രാഷ്‌ട്രീയ തലസ്ഥാനം മാത്രമല്ല, കായിക തലസ്ഥാനമായും ഡല്‍ഹിയെ ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ നടന്ന ടൂര്‍ണമെന്റില്‍ 25 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് പങ്കെടുത്തത്. ആതിഥേയരായ ഇന്ത്യ ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. പുരുഷ ഡബിള്‍സ് ഒഴികെയുള്ള എല്ലാ സ്വര്‍ണ മെഡലുകളും ഇന്ത്യ സ്വന്തമാക്കി.

അങ്കുര്‍ ഭട്ടാചാര്‍ജി പുരുഷ സിംഗിള്‍സിലും യശസ്വിനി ഘോര്‍പഡെ വനിതാ സിംഗിള്‍സിലും കിരീടം നേടി. അന്താരാഷ്‌ട്ര കായികമത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനുള്ള ശേഷി ഡല്‍ഹി വീണ്ടും തെളിയിച്ചെന്ന് രേഖ ഗുപ്ത പറഞ്ഞു. കായിക അടിസ്ഥാനസൗകര്യ വികസനത്തിനും കായികരംഗത്ത് കൂടുതല്‍ നിക്ഷേപത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ ക്ഷണിച്ചിരുന്നുവെന്നും, അതിലൂടെ കൂടുതല്‍ കുട്ടികള്‍ കായികരംഗത്തേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായികം അച്ചടക്കം, നേതൃത്വപാടവം, ടീം സ്പിരിറ്റ്, ദേശസ്‌നേഹം എന്നിവ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2027-ല്‍ ഐഎസ്എഫ് വേള്‍ഡ് സ്‌കൂള്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിനും ഐഎസ്എഫ് വേള്‍ഡ് സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഡല്‍ഹി വേദിയാകുമെന്നും രേഖ ഗുപ്ത പ്രഖ്യാപിച്ചു. കൂടാതെ ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും ആതിഥേയത്വം വഹിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതായും അവര്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, പുരുഷ-വനിതാ ടീം കിരീടങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ പ്രശംസിച്ചു. കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍, ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംഘാടകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും വിജയകരമായ നടത്തിപ്പിന് നന്ദി അറിയിച്ചു.

ഡല്‍ഹി വിദ്യാഭ്യാസ-കായിക മന്ത്രി ആശിഷ് സൂദ്, ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിലൂടെ ഡല്‍ഹിയുടെ സംഘാടന മികവ് ലോകത്തിന് മുന്നില്‍ തെളിഞ്ഞുവെന്നും, ഇത് കൂടുതല്‍ യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുമെന്നും പറഞ്ഞു. 25 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കായികം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: IndiaRekha GuptaDelhi will be the sports capital
ShareTweetSendShare

More News from this section

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

Latest News

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies