'ഗജിനി'യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 08:44 am IST
FacebookTwitterWhatsAppTelegram

മുംബൈ:  മുതിർന്ന ബോളിവുഡ് നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ  74-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  ഗജിനി’, ‘ലഗാൻ’ ഉൾപ്പെടെയുള്ള  ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ  മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് ഭിവണ്ടിയിലെ ഒരു ക്യാൻസർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.

ബി.ആർ. ചോപ്രയുടെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിൽ അശ്വത്ഥമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രദീപ് റാവത്ത് അഭിനയരംഗത്ത് ശ്രദ്ധ നേടിയത്. തുടർന്ന് തഹ്കീകാത്, ചന്ദ്രകാന്ത, യുഗ്, ഗുൽ സനോബർ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.

ബോളിവുഡിൽ ഐത്ബാർ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് അഗ്നിപഥ്, പത്തർ കെ ഫൂൾ, കോയ്ല, സർഫറോഷ്, ലഗാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എന്നാൽ ഗജിനിയിൽ ആമിർ ഖാന്റെ എതിരാളിയായ ഗജിനി ധർമ്മാത്മ എന്ന വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ രാജ്യവ്യാപകമായി കൂടുതൽ ജനപ്രിയനാക്കിയത്. 2026 ജനുവരി 30-ന് പുറത്തിറങ്ങിയ നേപ്പാളി ചിത്രത്തിലാണ്  അദ്ദേഹം അവസാനമായി അഭിനയിച്ചത്.

പ്രദീപ് റാവത്തിന്റെ വിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. ‘ലഗാൻ’ സിനിമയിൽ സഹതാരമായിരുന്ന നടൻ യശ്പാൽ ശർമ ഇൻസ്റ്റഗ്രാമിൽ അനുശോചന സന്ദേശം പങ്കുവച്ചു. നടൻ ഗജേന്ദ്ര ചൗഹാനും സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

Tags: obituary
ShareTweetSendShare

More News from this section

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

Latest News

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies