പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ പിഎഫ്ഐ  ഭീകരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത  ഉമ്മർ ഫറൂഖാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ദീർഘകാലമായി ഇയാൾ കൊച്ചിയിൽ ഒളിച്ച് കഴിയുകയായിരുന്നു എന്നാണ് വിവരം.

2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ സ്വദേശിയും ബിജെപി യുവമോർച്ച ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്ന പ്രവീൺ നെട്ടാരുവിനെ പിഎഫ്ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രവീൺ നെട്ടാരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ കർണാടകയിലാകെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സംഭവം ദേശീയതലത്തിൽ വലിയ രാഷ്‌ട്രീയ ചർച്ചയ്‌ക്കും വഴിവെച്ചു. തുടർന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും അനുബന്ധ ശൃംഖലയിലെ അംഗങ്ങളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആയുധപരിശീലനം, ഗൂഢാലോചന, പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പേരെ എൻഐഎ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒളിവിൽ കഴിഞ്ഞിരുന്ന ഉമ്മർ ഫറൂഖിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപ് കേസിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ എൻഐഎ പിടികൂടിയിരുന്നു. ഒരാളെ കൊച്ചിയില്‍ നിന്നും മറ്റൊരാളെ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുമാണ് പിടികൂടിയത്.
അബ്ദുല്‍ നാസിര്‍ പി (നാസിര്‍), നൗഷാദ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ, കുടക് സ്വദേശി അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്.

Tags: PFIKochiArrestNIAPraveen Nettaru Murder
Share
Tweet
SendShare

More News from this section

‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

ഡോൾഫിൻ, കുജിര ചുഴലിക്കാറ്റുകളുടെ വിദൂരസ്വാധീനം; കേരളത്തിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ചൈനയിൽ കരതൊടും വരെ ജാഗ്രത തുടരും

‘നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണിത്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ?’: എം.എൻ. കാരശ്ശേരി

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

Latest News

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies