സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 04:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ദേശീയ ഫുട്‌ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് വീണ്ടും വേദിയാകാന്‍ കേരളം ഒരുങ്ങുന്നു. അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) അറിയിച്ചു. ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കാനാണ് കെഎഫ്എയുടെ തീരുമാനം.

നിലവിലെ റണ്ണറപ്പുകളായതിനാല്‍ പഴയ നിയമം തുടര്‍ന്നാല്‍ കേരളത്തിന് നേരിട്ട് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. അങ്ങനെയെങ്കില്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാണ് കെഎഫ്എയുടെ ലക്ഷ്യം. അതേസമയം, ഇത്തവണ യോഗ്യതാ റൗണ്ട് മുതല്‍ എല്ലാ ടീമുകളും കളിക്കണമെന്ന രീതിയില്‍ നിയമത്തില്‍ മാറ്റമുണ്ടായാല്‍, കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടും തുടര്‍ന്ന് ഫൈനല്‍ റൗണ്ടും സംസ്ഥാനത്ത് തന്നെ നടത്താനുള്ള സാധ്യതയും കെഎഫ്എ പരിഗണിക്കുന്നുണ്ട്.

ഫൈനല്‍ റൗണ്ടിന് വേദിയാകാന്‍ കൊച്ചി ഉള്‍പ്പെടെ അഞ്ച് നഗരങ്ങളെയാണ് കെഎഫ്എ പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷനുകളും ടൂര്‍ണമെന്റ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 40,000-ത്തിലധികം സീറ്റുകളുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും മികച്ച വാണിജ്യ സാധ്യതകളും കൊച്ചിയെ മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. സ്റ്റേഡിയം വാടക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചാല്‍ കൊച്ചിയെ തന്നെ വേദിയാക്കാനാണ് കെഎഫ്എയുടെ പ്രധാന നീക്കം.

കൊച്ചിക്ക് പിന്നാലെ ഏകദേശം 35,000 സീറ്റുകളുള്ള കോഴിക്കോട് സ്റ്റേഡിയവും ശക്തമായ പരിഗണനയിലാണ്. 20,000-ത്തോളം സീറ്റുകളുള്ള കണ്ണൂരും 14,000-ത്തോളം സീറ്റുകളുള്ള മലപ്പുറവും മത്സരത്തിനായി തയ്യാറാണ്. എന്നാല്‍, 10,000-ല്‍ താഴെ മാത്രം സീറ്റുകളുള്ള തൃശ്ശൂരിന്റെ സ്റ്റേഡിയം ശേഷി വെല്ലുവിളിയാകുന്നുണ്ട്. ‘സന്തോഷ് ട്രോഫിക്ക് വേദിയാകാനുള്ള താല്‍പര്യം ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗികമായി അപേക്ഷ നല്‍കും. ടൂര്‍ണമെന്റ് ലഭിച്ചാല്‍ വേദിയുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും,’ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ വ്യക്തമാക്കി.

കേരളത്തിന് ആതിഥേയത്വം ലഭിക്കുകയാണെങ്കില്‍, സംസ്ഥാന ഫുട്‌ബോളിന് വലിയ ഉണര്‍വും ആരാധകര്‍ക്ക് ദേശീയ ഫുട്‌ബോളിന്റെ ആവേശം സ്വന്തം മണ്ണില്‍ ആസ്വദിക്കാനുള്ള അവസരവും ഒരുങ്ങും.

Tags: Santhosh trophykerala hostbid starting
Share
Tweet
SendShare

More News from this section

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

Latest News

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies