ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ ഡി.സി: തിരുവനന്തപുരം നഗരവും അമേരിക്കയിലെ വിവിധ നഗരങ്ങളും തമ്മിൽ ഐ.ടി, സ്മാർട്ട് സിറ്റി, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, നഗരഭരണം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ പിന്തുണ. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശിച്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ് എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ അനുകൂല പ്രതികരണമുണ്ടായത്.

കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങളായ കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങൾ സമഗ്രമായ സാംസ്കാരിക പാക്കേജായി അമേരിക്കയിൽ അവതരിപ്പിക്കാനുള്ള സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയമായി. ഇത്തരം പരിപാടികൾക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിവിധ വേദികളിൽ അവതരിപ്പിക്കുന്നതിന് പിന്തുണ നൽകാനാകുമെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷന്റെ അന്തർദേശീയ വികസന കാഴ്ചപ്പാടും മേയർ ചർച്ചയിൽ അവതരിപ്പിച്ചു. അമേരിക്കൻ നഗരങ്ങളുമായി ഐ.ടി., ഡിജിറ്റൽ നവീകരണം, സ്മാർട്ട് സിറ്റി വികസനം, മാലിന്യ സംസ്കരണം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ദീർഘകാല പങ്കാളിത്തം സ്ഥാപിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം വിശദീകരിച്ചത്.

ഇത്തരം സഹകരണ സംരംഭങ്ങൾ വിജയകരമാക്കാൻ ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം അനിവാര്യമാണെന്നും, അതിനായി ഇന്ത്യൻ എംബസിയുടെ തുടർച്ചയായ പിന്തുണ നിർണായകമാണെന്നും മേയർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ടുവച്ച വികസന നിർദേശങ്ങൾക്കും അമേരിക്കൻ നഗരങ്ങളുമായുള്ള സഹകരണ പദ്ധതികൾക്കും എംബസി ഉദ്യോഗസ്ഥർ അനുകൂലമായ പ്രതികരണമാണ് നൽകിയത്. ഇത് ഭാവിയിൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, നഗരവികസനം എന്നീ മേഖലകളിൽ കൂടുതൽ ഔദ്യോഗിക സഹകരണത്തിനും സംയുക്ത പദ്ധതികൾക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷ മേയർ വി.വി. രാജേഷ് പ്രകടിപ്പിച്ചു.

അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവരുമായും മേയർ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി ആഗോള പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Adv V V Rajesh
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies