മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 06:18 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദത്തിൽ. ‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’ എന്ന കടുത്ത നിലപാടാണ് പുതിയ കുറിപ്പിലൂടെ അർജുൻ ആയങ്കി വ്യക്തമാക്കുന്നത്.

തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കടുത്ത നടപടിക്ക് നീക്കം നടക്കുന്നതായും തന്നെ ‘തീവ്രവാദി’യായി ചിത്രീകരിക്കുകയാണെന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. നിലവിൽ നാല് കേസുകൾ മാത്രമാണ് തനിക്കെതിരെ അവശേഷിക്കുന്നതെന്നും കള്ളക്കേസിൽ ജയിലിലടച്ചതോടെ തന്റെ ജീവിതം താറുമാറായെന്നും ഇയാൾ കുറിപ്പിൽ പറയുന്നു.

‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്’ എന്നും അർജുൻ ആയങ്കി ആരോപിച്ചു. താൻ മാനസിക അസ്വാസ്ഥ്യത്തിലോ മദ്യലഹരിയിലോ ആയിരുന്നല്ല പ്രതികരിച്ചതെന്നും പൂർണ ബോധത്തോടെയാണ് പ്രതികരിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു.

തനിക്കെതിരെ എടുത്ത കേസുകളിൽ പുനരന്വേഷണം നടത്തണമെന്നും അർജുൻ ആയങ്കി ആവശ്യപ്പെട്ടു. തന്നെ ഉൾപ്പെടെ ആറുപേരെ ജയിലിലടച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മറുപടി പറയണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

സ്വന്തം ജീവിതം തകർന്നതും സ്വപ്നങ്ങൾ നഷ്ടപ്പെട്ടതും മകനെ ഒപ്പം നിർത്തി ലാളിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കി കടുത്ത പ്രതികരണം നടത്തുന്നത്. മുറിവേറ്റവന്റെ വേദന പകയും പ്രതികാരവുമായി മാറുമെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

ഇതിനിടെ, പൊലീസിനെ വെല്ലുവിളിച്ചും ആഭ്യന്തര മന്ത്രിയെ നേരിട്ട് വെല്ലുവിളിച്ചും അർജുൻ ആയങ്കി തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടാനുള്ള നീക്കങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് കീഴടങ്ങില്ലെന്നും പൊലീസിന് കഴിയുമെങ്കിൽ തന്നെ പിടികൂടട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു. ഇപ്പോഴത്തെ പുതിയ ഫേസ്ബുക്ക് കുറിപ്പും പൊലീസ് ഗൗരവമായി പരിശോധിക്കുകയാണ്.

Tags: Kerala Policeramesh chennithalaarjun ayankiKerala Crime NewsArjun Ayanki Facebook Post
Share
Tweet
SendShare

More News from this section

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചെന്ന് പരാതി; മൂന്ന് വാഹനങ്ങളിൽ ഇടിച്ച സംഭവം, യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

Latest News

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies