‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനം അഭിമാനത്തോടെയും ബഹുമാനത്തോടെയും ആഘോഷിക്കാന്‍ രാജ്യവാസികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രതിജ്ഞയെടുക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ആഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘ഹര്‍ ഘര്‍ തിരംഗ, ഘര്‍-ഘര്‍ തിരംഗ, ഹര്‍ മന്‍ തിരംഗ’ എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം നടത്തിയത്. എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയഗാനമായ ‘വന്ദേമാതരം’ ആദ്യമായി ആലപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ‘2047ഓടെ വികസിത ഇന്ത്യ; യുവശക്തിയുടെ സംഭാവന’ എന്നതായിരിക്കും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.

ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നേതൃത്വം നല്‍കും. വികസിത ഇന്ത്യയുടെ യാത്രയില്‍ യുവാക്കളുടെ പങ്കും നേട്ടങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടും.

Share