പാലക്കാട്: തച്ചമ്പാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിന്റെ മകൾ റിദ ഫാത്തിമ (16) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ വിദ്യാർത്ഥിനിയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിദ ഒരാഴ്ചയായി സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.















