പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 07:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും വ്യാപകമായി വിൽപ്പനയ്‌ക്കെത്തുന്നതായി കണ്ടെത്തൽ. ‘ഫൈസ’ (Faiza), ‘ഗോറി’ (Goree) എന്നീ ക്രീമുകളിൽ അനുവദനീയമായ പരിധിയേക്കാൾ ഗുരുതരമായ അളവിൽ മെർക്കുറി കണ്ടെത്തി. ക്രീമുകളിൽ അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു ശതമാനം പി.പി.എം മാത്രമാണെന്നിരിക്കെ, പരിശോധനയിൽ 20,000 പി.പി.എം വരെ മെർക്കുറി കണ്ടെത്തിയതായാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കുന്നത്.

വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പന തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പാകിസ്ഥാൻ നിർമിത ക്രീമുകൾ മതിയായ രേഖകളോ പർച്ചേസ് ബില്ലുകളോ ഇല്ലാതെയാണ് വിപണിയിലെത്തുന്നതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.

മെർക്കുറിയുടെ അമിത സാന്നിധ്യമുള്ള ഇത്തരം ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നിയമലംഘനം നടത്തിയ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെയും ആരോഗ്യവകുപ്പ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്ത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളാണ് പിടികൂടിയത്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ നിർമ്മാണ ലൈസൻസില്ലാതെ നിർമ്മിച്ചതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ഫേസ് ക്രീമുകൾക്ക് പുറമെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കി.

നിയമാനുസൃത ലൈസൻസും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിർദേശം. നിർമ്മാതാവിന്റെ പേരും പൂർണ വിലാസവും ആവശ്യമായ ലേബലിംഗ് വിവരങ്ങളും ഉൽപ്പന്നത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉപഭോക്താക്കൾ ഉറപ്പാക്കണം.

സംശയാസ്പദമായ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ്‌ലൈൻ 1800-425-3182 എന്ന നമ്പറിൽ പരാതിപ്പെടാം.

Tags: Pakistanface whiteningCream
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies