കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നിൽക്കെ, നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ഏരീസ് കൊല്ലം സെയിലേഴ്സ്. കെസിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് റെക്കോർഡുള്ള ടീമാണ് കൊല്ലം സെയിലേഴ്സ്. പ്രഥമ സീസണിൽ ചാമ്പ്യന്മാരായ കൊല്ലം, രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തിരുന്നു. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഇത്തവണത്തെ നിരയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മാച്ച് വിന്നർമാരുണ്ടെന്നതാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. വത്സൽ ​ഗോവിന്ദാണ് ടീമിന്റെ ക്യാപ്റ്റൻ.

കഴിഞ്ഞ രണ്ട് സീസണുകളിലും കൊല്ലത്തിന്റെ തകർപ്പൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ബാറ്റിങ് നിര ഇക്കുറിയും അതിശക്തമാണ്. കഴിഞ്ഞ വ‍ർഷങ്ങളിൽ ബാറ്റിങ് നിരയുടെ നട്ടെല്ലായിരുന്ന അഭിഷേക് ജെ. നായർ തന്നെയാണ് ഇക്കുറിയും ടീമിന്റെ പ്രതീക്ഷ. അഭിഷേകിനൊപ്പം ആനന്ദ് കൃഷ്ണനാകും ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കുക. തൃശൂർ ടൈറ്റൻസിന്റെ ഭാഗമായിരുന്ന ആനന്ദിനെ 5.20 ലക്ഷത്തിനാണ് സെയിലേഴ്സ് ഇത്തവണ ടീമിലെത്തിച്ചത്. എൻഎസ്കെ ട്രോഫിയിൽ കാസർകോടിനെതിരെ വെറും 40 പന്തിൽ സെഞ്ച്വറി തികച്ചതടക്കം സമീപകാലത്ത് തകർപ്പൻ ഫോമിലാണ് ആനന്ദ്. ഇവർക്ക് പുറമെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്, എം. അജിനാസ്, പ്രീതിഷ് പവൻ എന്നിവർ കൂടി ചേരുമ്പോൾ ശക്തമായൊരു ബാറ്റിങ് നിരയാണ് സെയിലേഴ്സിന്റേത്.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ആഴം നൽകുന്ന ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു സവിശേഷത. ഷറഫുദ്ദീൻ തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയൻ. പ്രഥമ സീസണിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയിരുന്ന ഷറഫുദ്ദീൻ കഴിഞ്ഞ സീസണിലും തിളക്കമാർന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഷറഫുദ്ദീന് പുറമെ എസ്. മിഥുൻ, അർജുൻ വേണുഗോപാൽ, അഖിൽ കെ.ജി, ആഷിഖ് മുഹമ്മദ് തുടങ്ങിയവരാണ് ഓൾറൗണ്ടർമാരുടെ നിരയിലുള്ളത്.മത്സരത്തിന്റെ ഗതി തിരിക്കാൻ ശേഷിയുള്ള താരങ്ങളാണ് ഇവർ എല്ലാവരും തന്നെ.

ഏതൊരു ശക്തമായ ബാറ്റിങ് നിരയെയും തളയ്‌ക്കാൻ പോന്ന ബൗളിങ് ആക്രമണമാണ് ഇത്തവണ കൊല്ലത്തിന്റേത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്‌ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാനും, ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാനും പ്രാപ്തിയുള്ള പേസർമാർ ടീമിനൊപ്പമുണ്ട്. രഞ്ജിയിൽ കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച എം.ഡി. നിധീഷ് ഇത്തവണ സെയിലേഴ്സിന് വേണ്ടിയാണ് പന്തെറിയുക. ഒപ്പം കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന അമൽ എ.ജിയും ടീമിനൊപ്പമുണ്ട്. പവൻ രാജ്, വിജയ് വിശ്വനാഥ്, മോനു കൃഷ്ണ എന്നിവരാണ് ബൗളിങ് നിരയിലെ മറ്റ് ശ്രദ്ധേയ സാന്നിധ്യങ്ങൾ.

കെ.കെ. ജിയാസാണ് ടീമിന്റെ പരിശീലകൻ. ആരോൺ (വീഡിയോ അനലിസ്റ്റ്), ഡോ. ആഷ്ലി ടോമി (ഫിസിയോ), സഞ്ജു സതീഷ് (ഫിറ്റ്നസ് ട്രെയിനർ), വർഷ ബി. (കോച്ചിങ് സ്റ്റാഫ്), അജീഷ് (ടീം മാനേജർ) എന്നിവരടങ്ങുന്നതാണ് സപ്പോർട്ട് സ്റ്റാഫ്. ഡോ. എം പ്രഭിരാജാണ് ടീമിന്റെ സിഇഒ.

ടീം അംഗങ്ങൾ – വത്സൽ ഗോവിന്ദ്, അഭിഷേക് ജെ. നായർ, പവൻ രാജ്, ഷറഫുദ്ദീൻ, വിജയ് വിശ്വനാഥ്, അജിനാസ് എം., ആനന്ദ് കൃഷ്ണൻ, നിധീഷ് എം.ഡി., മുഹമ്മദ് ഇഷാഖ് പി., അർജുൻ വേണുഗോപാൽ, അമൽ രമേഷ്, സച്ചിൻ പി.എസ്., അഖിൽ കെ.ജി., ആഷിഖ് മുഹമ്മദ്, അമൽ എ.ജി., മോനു കൃഷ്ണ, മിഥുൻ എസ്., പ്രീതിഷ് പവൻ, അരുൺ പൗലോസ്.

Tags: KCLnew seasonkollam sailors
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies