ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 05:51 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ഫിഫയിലെ സ്വകാര്യനിക്ഷേപ പദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധിക്കിടെ പുതിയ നീക്കവുമായി പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2030ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48ല്‍ നിന്ന് 64 ആക്കി ഉയര്‍ത്താനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഇന്‍ഫാന്റിനോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തനിക്കെതിരെ നിലകൊള്ളുന്ന കോണ്‍ഫെഡറേഷനുകളിലും ഭിന്നത സൃഷ്ടിച്ച് പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.

2026 ലോകകപ്പോടെയാണ് ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയര്‍ന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഫിഫയ്‌ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കിയതും മത്സരങ്ങളുടെ നിലവാരത്തില്‍ വലിയ തിരിച്ചടി ഉണ്ടായില്ലെന്ന വിലയിരുത്തലുമാണ് പുതിയ പദ്ധതിക്ക് ഇന്‍ഫാന്റിനോയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നത്. 2030 ലോകകപ്പില്‍ 64 ടീമുകളെ ഉള്‍പ്പെടുത്താനാണ് നീക്കം.

അടുത്ത വര്‍ഷം ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തരമൊരു നിര്‍ണായക പദ്ധതി മുന്നോട്ടുവച്ചാല്‍ നിലവില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നാണ് ഇന്‍ഫാന്റിനോയുടെ കണക്കുകൂട്ടല്‍. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ അവസരം ലഭിക്കും. അതേസമയം മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഫിഫയുടെ വാണിജ്യ വരുമാനത്തിലും വലിയ സ്വാധീനം ചെലുത്തിയേക്കും.

നിലവില്‍ യുവേഫ, കോണ്‍കകാഫ്, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവയാണ് ഇന്‍ഫാന്റിനോയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നത്. ആഫ്രിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ കോണ്‍ഫെഡറേഷനുകളുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചാല്‍ എതിര്‍പ്പിലുള്ള കോണ്‍ഫെഡറേഷനുകളിലെ നിരവധി ദേശീയ അസോസിയേഷനുകളുടെ പിന്തുണ നേടാന്‍ കഴിയുമെന്നാണ് ഫിഫ നേതൃത്വത്തിന്റെ പ്രതീക്ഷ.

Tags: GIANNI INFANTINOworld cup changeFIFA presidency after failed sell-off plan
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies