അടുത്ത 'നന്മമരവും'?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 08:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യൂട്യൂബ് വ്ലോഗറും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാടിന് കുരുക്ക് മുറുകുന്നു. വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ മലയിൻകീഴ് പൊലീസ് ശാലു പേയാടിനെതിരെ കേസെടുത്തു. വീട് വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചെടുത്തെന്നും, പിരിച്ചെടുത്ത തുക മുഴുവൻ നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണമുണ്ടായതെന്നുമാണ് പരാതി. മലയന്‍കീഴ് സ്വദേശിനി ശാന്തയാണ് പൊലീസിൽ പരാതി നൽകിയത്. ശാലു പേയാട് വയോധികയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീട് നിർമിച്ചുനൽകാൻ എന്ന പേരിൽ വൻതോതിൽ സോഷ്യൽ മീഡിയ വഴി  പണം പിരിച്ചെടുത്തുവെന്ന് വയോധികയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വാഗ്ദാനം ചെയ്ത രീതിയിൽ സഹായം ലഭിച്ചില്ല. പണം സംബന്ധിച്ച് ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായതെന്നും തുടർന്ന് ശാലു പേയാട് വയോധികയെ ആക്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ശാലു പേയാട് നേരത്തെയും നിരവധി വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.  സിനിമാ മേഖലയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന ശാലു പേയാട് പിന്നീട് യൂട്യൂബ് വ്ലോഗിങ്ങിലൂടെയാണ് ശ്രദ്ധനേടിയത്.  ചാരിറ്റിയുടെ മറവിൽ വൻ തോതിൽ പണം പിരിച്ചെടുക്കുന്നുണ്ടെന്ന്  ആരോപണവും ശക്തമാണ്.

വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളും ശാലുവിന്റെ പേരിൽ നേരത്തെ ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ തന്റെ വീട് ലൈഫ് പദ്ധതിയിൽ ലഭിച്ചതല്ലെന്നും ബാങ്ക് വായ്പയെടുത്താണ് നിർമിച്ചതെന്നും ശാലു അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ വലിയ സംശയങ്ങളുയർന്നിരുന്നു.

ആഭ്യന്തരമന്ത്രി നേതാവ് രമേശ് ചെന്നിത്തലയുമായും കാട്ടാക്കട എംഎൽഎ എം. ആർ ബൈജുവുമായും ശാലു പേയാടിന് അടുത്ത ബന്ധമുണ്ട്. അടുത്തിടെ രമേശ് ചെന്നിത്തലയുടെ കുടുംബം മുൻകൈയെടുത്ത് പാവപ്പെട്ട കുടുംബത്തിന്  വീട് നിർമിച്ച് നൽകിയിരുന്നു. ഷാലു പേയാടിന്റെ നേതൃത്വത്തിലായിരുന്നു വീട് നിർമാണം നടന്നത്.  ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുകൂട്ടരും പങ്കുവെച്ചിരുന്നു. വിവിധ വിവാദങ്ങൾക്ക് പിന്നാലെ പുതിയ കേസിലും പേര് ഉയർന്നതോടെ ശാലു പേയാടിനെതിരെ കുരുക്ക് മുറുകുകയാണ്.

Tags: charityShalu peyad
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

രണ്ടര വർഷം മുൻപ് വിവാഹം, പണം ആവശ്യപ്പെട്ട് പീഡനം; ഭർതൃവീട്ടിൽ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

കാറില്‍ അഭ്യാസപ്രകടനം; പേരാമ്പ്രയില്‍ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി, രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു; ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജവാന്‍ റമ്മിന് ‘മുന്‍ഗണന’; കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ കുത്തിക്കൊന്നു; വടക്കന്‍ പറവൂരില്‍ യുവാവ് കസ്റ്റഡിയില്‍

Latest News

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ നാളെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും, ചരിത്രത്തിൽ ആദ്യമായി വന്ദേമാതരവും

പാകിസ്ഥാനുമായി ബന്ധമെന്ന് സംശയം; ഐഎസ്ഐഎസ് ബന്ധവും അന്വേഷിച്ച് യുപി എടിഎസ്, കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഓഗസ്റ്റ് 20 മുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies