ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസമായി ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. നിലവിലെ എട്ട് കോച്ചുകള്‍ക്ക് പകരം 16 കോച്ചുകളുമായാണ് ട്രെയിന്‍ ഇനി സര്‍വീസ് നടത്തുക. തിങ്കളാഴ്ച മുതല്‍ പുതിയ സംവിധാനത്തില്‍ സര്‍വീസ് ആരംഭിക്കും.

കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.എട്ട് കോച്ചുകളുണ്ടായിരുന്ന ട്രെയിനില്‍ 530 സീറ്റുകളാണ് ഉണ്ടായിരുന്നത്. 16 കോച്ചുകളാകുന്നതോടെ സീറ്റുകളുടെ എണ്ണം 1,128 ആയി ഉയരും. ഇതോടെ 598 അധിക സീറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കും.

ഭക്ഷണം ഉള്‍പ്പെടെയുള്ള ചെയര്‍ കാര്‍ ടിക്കറ്റിന് 1,670 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 3,030 രൂപയുമാണ് നിരക്ക്.

Share