ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്ക്കും ഗോള്‍
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 09:45 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റല്‍വീന്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ രണ്ടാം റാങ്കുകാരായ ചൈനയെ 2-2ന് സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍. പരിശീലകന്‍ ഷൂര്‍ദ് മറൈനയുടെ കീഴില്‍ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തില്‍ പുറത്തെടുത്ത ഇന്ത്യ, ശക്തരായ ചൈനയ്‌ക്കെതിരെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധ ദീപികയുമാണ് ഇന്ത്യയ്‌ക്കായി ഗോള്‍ നേടിയത്. ചൈനയ്‌ക്കായി സാങ് യിങ്ങും മാ നിങും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ നവ്‌നീതിലൂടെ ഇന്ത്യ ലീഡെടുത്തു. നേഹയുടെ പാസില്‍നിന്ന് മനോഹരമായ ഫ്‌ലിക്കിലൂടെയാണ് നവ്‌നീത് ചൈനയുടെ വല കുലുക്കിയത്. എന്നാല്‍ 14-ാം മിനിറ്റില്‍ ചൈന തിരിച്ചടിച്ചു. സര്‍കിളിനുള്ളില്‍ ശില്‍പി ദബാസ് എതിര്‍താരത്തെ തള്ളിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. പെനാല്‍റ്റി കോര്‍ണര്‍ മുതലെടുത്ത് ദീപിക ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 39-ാം മിനിറ്റില്‍ ചൈന വീണ്ടും സമനില പിടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് മാ നിങ് ലക്ഷ്യം കണ്ടു. തുടര്‍ന്നും ചൈനയ്‌ക്ക് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു.

പാരിസ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ പൂള്‍ ഡിയില്‍ ഇന്ത്യക്ക് വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പുറമെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂള്‍ ഡിയിലെ മറ്റ് ടീമുകള്‍. നേരത്തെ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Tags: womens hockeyTieindia vs china
Share
Tweet
SendShare

More News from this section

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

Latest News

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies