'ഓണം കളറാക്കിക്കോളീൻ മക്കളെ…'; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 10:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആവേശം പകരുന്ന വൻ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഈ വർഷത്തെ ഓണാഘോഷം നടക്കുന്ന ആഗസ്റ്റ് 21-ന് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി ഉത്തരവിറക്കി. അന്നേ ദിവസം കുട്ടികൾക്ക് അവരുടെ ആഗ്രഹപ്രകാരം യൂണിഫോം അല്ലാത്ത ഏത് വസ്ത്രങ്ങളും ധരിച്ച് ആഘോഷങ്ങളിൽ പങ്കുചേരാവുന്നതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

“ഓണം കളറാക്കിക്കോളീൻ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21-ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി” എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഓണാഘോഷ പരിപാടികൾ നടക്കുന്ന അതേ ദിവസം തന്നെ പരീക്ഷ നടത്തുന്നതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനമായത്. മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ ഇനി ഓണാവധിക്ക് ശേഷമായിരിക്കും നടക്കുക. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ മനസ്സോടെ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സാധിക്കും.

സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് ഓഗസ്റ്റ് 20-ന് അവസാനിക്കും. തുടർന്ന് 21-ന് ആഘോഷങ്ങൾ പൂർത്തിയാക്കി സ്‌കൂളുകൾ ഓണാവധിക്കായി അടയ്‌ക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ സർക്കാർ ഓണാവധി. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം 9 ദിവസത്തെ ഓണാവധിയാണ് വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത്. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-ന് സ്‌കൂളുകൾ പുനരാരംഭിക്കും.

Tags: Kerala School Onam Celebration NewsUniform Not Mandatory Onam SchoolEducation Minister School Uniform OrderKerala School Onam Holidays 2026August 21 School Exam Postponed
Share
Tweet
SendShare

More News from this section

ഐശ്വര്യത്തിന്റെ പൊൻപുലരിയിൽ ചിങ്ങം 1: സമൃദ്ധിയുടെ ഓണനാളുകളിലേക്ക് കേരളം ; തിരുവനന്തപുരത്ത് വൃക്ഷത്തൈ നട്ട് സുരേഷ് ഗോപി; കളമശ്ശേരിയിൽ കർഷക ദിനാചരണം

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

Latest News

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies