ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ താരമായും ഋഷഭ് പന്ത് മാറി.

ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ ലഹിരു കുമാരയുടെ പന്ത് സിക്സറിന് പറത്തിയാണ് പന്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്, ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം, ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ക്ക് പിന്നാലെയാണ് പന്ത് ടെസ്റ്റില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്നത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഋഷഭ് പന്ത് സ്വന്തമാക്കി. വെറും 51 മത്സരങ്ങളില്‍ നിന്നാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. ഇതോടെ 149 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു റെക്കോര്‍ഡാണ് ഇന്ത്യന്‍ താരത്തിന്റെ പേരിലായത്.

82 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 100 സിക്സറുകള്‍ പൂര്‍ത്തിയാക്കിയ ബെന്‍ സ്റ്റോക്സിന്റെ റെക്കോര്‍ഡാണ് പന്ത് മറികടന്നത്. സ്റ്റോക്സിന്റെ പേരില്‍ നിലവില്‍ 138 ടെസ്റ്റ് സിക്സറുകളുണ്ട്. ആദം ഗില്‍ക്രിസ്റ്റ് 92 മത്സരങ്ങളില്‍ നിന്നാണ് 100 സിക്സറുകള്‍ പൂര്‍ത്തിയാക്കിയത്. ബ്രണ്ടന്‍ മക്കല്ലം 98 മത്സരങ്ങളിലാണ് ഈ നേട്ടത്തിലെത്തിയത്. മക്കല്ലത്തിന്റെ പേരില്‍ 107 ടെസ്റ്റ് സിക്സറുകളാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന് മുമ്പ് 97 സിക്സറുകളായിരുന്നു ഋഷഭ് പന്തിന്റെ പേരിലുണ്ടായിരുന്നത്. അപൂര്‍വ നേട്ടത്തിലെത്താന്‍ മൂന്ന് സിക്സറുകള്‍ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്.

ആദ്യ ഇന്നിങ്സില്‍ 62 പന്തില്‍ 39 റണ്‍സെടുത്ത പന്ത് ഒരു സിക്സറും നാല് ബൗണ്ടറികളും നേടി. രണ്ടാം ഇന്നിങ്സില്‍ രണ്ട് സിക്സറുകള്‍ കൂടി നേടിയതോടെയാണ് ചരിത്രനേട്ടം പൂര്‍ത്തിയാക്കിയത്. ലഹിരു കുമാരയുടെ പന്തില്‍ പന്ത് അടിച്ച കൂറ്റന്‍ സ്ട്രെയിറ്റ് സിക്സറാണ് 100-ാം സിക്സറായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ആക്രമണാത്മക ബാറ്റിങ്ങിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള പന്തിന് റെക്കോര്‍ഡ് നേട്ടം മറ്റൊരു പൊന്‍തൂവലായി.

Tags: rishab panthfirst indian playermakes historytest history100 test sixes
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies