കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 08:24 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ഇന്ത്യയിലെ യുഎസ് സ്ഥാനപതിയും തെക്ക്-മധ്യ ഏഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതനുമായ സെര്‍ജിയോ ഗോര്‍ നാളെ കാശ്മീര്‍ താഴ്വര സന്ദര്‍ശിക്കും. 2026 ജനുവരിയില്‍ സ്ഥാനപതിയായി ചുമതലയേറ്റ ശേഷമുള്ള ഗോറിന്റെ ജമ്മു കശ്മീരിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തുന്ന ഗോര്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയുടെ സുരക്ഷാ സാഹചര്യം, വികസനം, വിനോദസഞ്ചാര സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായേക്കും.

അമേരിക്കന്‍ സ്ഥാനപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക യുഎസ് സംഘം ശ്രീനഗറിലെത്തിയിട്ടുണ്ട്. ഗോറിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനകളും മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം വ്യാഴാഴ്ച ഗോര്‍ ലഡാക്കിലേക്ക് പോകുമെന്നാണ് വിവരം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഗോറിന്റെ കാശ്മീര്‍ സന്ദര്‍ശനം. ജൂണ്‍ 18ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-അമേരിക്ക സുരക്ഷാ സഹകരണം, പ്രത്യേകിച്ച് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്ത് തടയലും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഗോര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോറിന്റെ ആദ്യ കാശ്മീര്‍ സന്ദര്‍ശനം മേഖലയുടെ സുരക്ഷാ, സാമ്പത്തിക, നയതന്ത്ര പ്രാധാന്യം സംബന്ധിച്ച അമേരിക്കന്‍ ഇടപെടലിന്റെ പശ്ചാത്തലത്തിലും ശ്രദ്ധേയമാണ്.

Tags: US AmbassadorSergio Gorvisit Kashmir
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

Latest News

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies