പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 06:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപവും അവഹേളനവും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് പരാതി കൈമാറി.

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. നിലവിൽ കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപകരമായ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ബിജെപി പൊലീസ് ആസ്ഥാനത്തെത്തി നേരിട്ട് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ഇത്തരം അധിക്ഷേപങ്ങളിൽ നിയമപരമായ നടപടി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പരാതി നൽകുന്നതിനായി അഡ്വ. എസ്. സുരേഷിനൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, പൂന്തുറ ശ്രീകുമാർ, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് ആർ. നായർ എന്നിവരും പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.

Tags: PM Modi Social Media AbuseBJP Kerala ComplaintKerala DGP ComplaintNarendra Modi Defamation Case
Share
Tweet
SendShare

More News from this section

നേമം ഹോമിയോ കോളേജ് ആശുപത്രിക്ക് പുതിയ ബ്ലോക്ക്; ഉദ്ഘാടനം ഓഗസ്റ്റ് 20ന്, നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയും പ്രവർത്തനസജ്ജമാകും

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

Latest News

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies