തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ യുവതിയുടെ നൃത്തനാടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കറുത്ത ബ്ലൗസും അടിവസ്ത്രവും മാത്രം ധരിച്ച യുവതി വേദിയിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടിയിലാണ് യുവതി പരിപാടി അവതരിപ്പിച്ചതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. വേദിയുടെ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ബാനറും നേതാക്കളുടെ ചിത്രങ്ങളും കാണാം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, പുഷ്പൻ എന്നിവരുടെ ചിത്രങ്ങളും സ്റ്റേജിൽ കാണാം. വേഷവും അവതരണ രീതിയുമാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനമായും ചർച്ചയാകുന്നത്.
ദൃശ്യങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘നവയുഗ കമ്മ്യൂണിസ്റ്റ് കലാപരിപാടികൾ ഇങ്ങനെയൊക്കെയാണ്’, സ്വയം പൊങ്ങി പുരോഗമന പാർട്ടിയുടെ യുവജന സംഘടനയുടെ ഓരോരോ ഗതികേട്’, ‘പുലിക്കളി കണ്ടാൽ ഓക്കാനം വരും കാബറെ കണ്ടാൽ ആവേശം വരും അതാണ് കമ്മികളുടെ ലൈൻ’, ഇത് കണ്ട് സഖാക്കൾ ആനന്ദ പുളകിതരാവും… ഇതാണ് സഖാവായാലുള്ള ഗുണം’, എന്നിങ്ങനെ പോകുന്നു കമൻറുകൾ.
ഓഗസ്റ്റ് 19–22 വരെയാണ് ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.
ചിന്താ ജെറോം പുതിയ സംസ്ഥാന പ്രസിഡന്റായും എം. വിജിൻ എംഎൽഎ സംസ്ഥാന സെക്രട്ടറിയായും വരുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ചിന്താ ജെറോമിനാണ് നറുക്ക് വീഴുകയായിരുന്നു.