22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 05:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നീണ്ട 22 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ ക്രിമിനല്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായി. 2004ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജേക്കബ് മാര്‍ട്ടിനെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമിഗ്രേഷന്‍ വ്യാജ സ്റ്റാംപിങ്, യാത്രാ ക്രമീകരണങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ജേക്കബ് മാര്‍ട്ടിനെതിരായ ആരോപണങ്ങള്‍. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ വിശ്വസനീയമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടോ അജ്വ സ്പോര്‍ട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ചോ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികള്‍ക്കും ജേക്കബ് മാര്‍ട്ടിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ കഴിഞ്ഞില്ല. 22 വര്‍ഷം നീണ്ട കേസില്‍ ഒടുവില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടതിനെ ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് മുന്‍ താരം വിശേഷിപ്പിച്ചത്. 2004ല്‍ തന്റെ നേതൃത്വത്തില്‍ ഒരു ക്രിക്കറ്റ് ടീം യുകെയിലേക്ക് പോയപ്പോഴുണ്ടായ സംഭവങ്ങളാണ് കേസിന് പിന്നിലെന്ന് ജേക്കബ് മാര്‍ട്ടിന്‍ പറഞ്ഞു.

ടീമിലെ ഒരു താരം മത്സരങ്ങള്‍ക്ക് ശേഷം യുകെയില്‍ തുടരുകയും വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും ചെയ്തിരുന്നു. പിന്നീട് വ്യാജ സ്റ്റാംപിങ്ങിലൂടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തില്‍ പിടിയിലായി. താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് കേസില്‍ തന്റെ പേര് ഉള്‍പ്പെട്ടതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ തുടക്കത്തില്‍ എഫ്ഐആറില്‍ പോലും തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്‌ട്ര ക്രിക്കറ്റ് താരമെന്ന പരിഗണനയില്‍ അനാവശ്യമായി തന്നെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കേസിന്റെ പേരില്‍ തനിക്ക് റെയില്‍വേയിലുണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ടതായി ജേക്കബ് മാര്‍ട്ടിന്‍ പറഞ്ഞു. ഇത്രയും വര്‍ഷം നീണ്ട നിയമപോരാട്ടത്തിനിടെ ബിസിസിഐയില്‍നിന്ന് പോലും പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 22 വര്‍ഷത്തിന് ശേഷം ലഭിച്ച കുറ്റവിമുക്തി ജീവിതത്തിലെ വലിയ ‘യു ടേണ്‍’ ആണെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറയുന്നത്. വലംകൈയന്‍ ബാറ്ററായ ജേക്കബ് മാര്‍ട്ടിന്‍ ഇന്ത്യയ്‌ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയില്‍ 158 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Tags: former India cricketerJacob Martin acquitted22 year old case
Share
Tweet
SendShare

More News from this section

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി

ക്രീസിൽ സിക്സർ മഴ; തകർത്താടി സച്ചിൻ-കാർത്തിക് സഖ്യം!

Latest News

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് മുസിയാല; ‘ന്യൂറോളജിക്കല്‍ പ്രശ്നം എന്ന് താരം, ചികിത്സ തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies