സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിൻറെ റെഡ് കോർണർ നോട്ടീസ്
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 12:27 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: 2024 നവംബറിൽ  ഉത്തർപ്രദേശിലെ സംഭലിൽ  നടന്ന ആസൂത്രിത കലാപത്തിന്റെ മുഖ്യസൂത്രധാരനെതിരെ  ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഗുണ്ടാസംഘാംഗം ഷാരിഖ് സത്തയ്‌ക്കെതിരെയാണ് നടപടി.  വിദേശത്ത് ഒളിവിൽ കഴിയുന്ന സത്തയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇൻ്റർപോളിന്റെ നടപടി.

കലാപക്കേസിൽ സത്തയെ നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബിജ്‌നോർ എസ്പിയായ കൃഷ്ണകുമാർ ബിഷ്‌ണോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭൽ കലാപമുണ്ടാക്കിയതിന്  പിന്നാലെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സത്ത ദുബായിലേക്ക് കടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ദുബായിൽ ബന്ധങ്ങളുണ്ടെന്നും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അവിടെ ഇടയ്‌ക്കിടെ സന്ദർശനം നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.

സത്തയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പോലീസ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസിനുള്ള നടപടികൾ പൂർത്തിയാക്കിയത്. സത്തയ്‌ക്കെതിരെ 55 മുതൽ 60 വരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.

ഷാഹി ജുമാ മസ്ജിദ് സർവേയ്‌ക്കിടെ സംഘർഷം
2024 നവംബർ 24നാണ് സംഭലിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്‌ക്കിടെ  സംഘർഷമുണ്ടായത്. ഷാരിഖ് സത്തയും സംഘവും  അത് ആസൂത്രിത കലാപമാക്കി മാറ്റുകയായിരുന്നു. സംഭവത്തിൽ  നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: Sambal Issue
Share
Tweet
SendShare

More News from this section

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

Latest News

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies