ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബോര്‍ഡ് നേരിട്ട് സദ്യ ഒരുക്കുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണ സദ്യ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്നത്. ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന ദിവസങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.

Share