കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 02:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റണ്‍സിന്റെ വിജയം. ഇതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മറുപടിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അരുണ്‍ പൗലോസ് പ്ലെയര്‍ ഓഫ് ദി മാച്ചായി.

കൊല്ലത്തിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത് അരുണ്‍ പൗലോസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. വെറും 26 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അരുണ്‍ 32 പന്തില്‍ 62 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്. അരുണിന്റെ ആക്രമണ ബാറ്റിങ്ങിന്റെ മികവില്‍ കൊല്ലം 10.1 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. നായകന്‍ വത്സല്‍ ഗോവിന്ദ് 43 റണ്‍സും ആനന്ദ് കൃഷ്ണന്‍ 35 റണ്‍സും നേടി. അവസാന ഓവറുകളില്‍ അജിനാസ് 16 റണ്‍സും അര്‍ജുന്‍ വേണുഗോപാല്‍ 17 റണ്‍സും നേടി സ്‌കോര്‍ 200 കടത്തി.

റോയല്‍സിനായി രാഹുല്‍ ചന്ദ്രനും എം. നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 46 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലൂടെ അഭിഷേക് പി. നായരും കൃഷ്ണപ്രസാദും റോയല്‍സിന് മികച്ച തുടക്കം നല്‍കി. അഭിഷേക് 25 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു വിനോദ് 26 റണ്‍സെടുത്തു. തുടര്‍ന്ന് കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്ന കൂട്ടുകെട്ട് റോയല്‍സിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി.

കൃഷ്ണപ്രസാദ് 53 റണ്‍സും ഗോവിന്ദ് പൈ 32 റണ്‍സും നേടി. കൊല്ലത്തിന്റെ ബൗളിങ്ങില്‍ കെ.ജി. അഖില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഒടുവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ റോയല്‍സിന്റെ ഇന്നിങ്സ് അവസാനിച്ചു.

Tags: KCLkollam sailorstrivandram royals
Share
Tweet
SendShare

More News from this section

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

തീപ്പൊരി സ്പെല്ലുമായി വിനിൽ ടി.എസ്; റോയൽസിന്റെ മുൻനിരയെ എറിഞ്ഞൊതുക്കി

ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

Latest News

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies