തിരുവനന്തപുരം: അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. സർക്കാരുകളുടെ സമീപനങ്ങളാണ് സമരത്തിന് നിർബന്ധിതരാക്കുന്നതെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിന്ത പറയുന്നത്.
ത്യാഗനിർഭരമായ സമരങ്ങൾ നിരന്തരമായി നടത്തുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. ചില ഘട്ടങ്ങളിൽ പൊലീസ് ഡിവൈഎഫ്ഐയുടെ സമരങ്ങളെ വളരെ ക്രൂരമായാണ് നേരിടുന്നത്. സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അക്രമവും രക്തരൂക്ഷിതമായ സമരവും ഡിവൈഎഫ്ഐയുടെ ലക്ഷ്യമല്ലെന്നാണ് ഇപ്പോൾ ചിന്ത ജെറോം പറയുന്നത്.















