സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 03:55 pm IST
Facebook
Twitter
WhatsAppTelegram

മക്കെയ്: ഡാര്‍വിനിലെ ചരിത്രവിജയത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കനത്ത തോല്‍വി. മക്കെയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റണ്‍സിനും തകര്‍ത്ത ഓസ്ട്രേലിയ പരമ്പരയില്‍ സമനില പിടിച്ചു. വെറും രണ്ട് ദിവസത്തിനുള്ളിലാണ് മത്സരം അവസാനിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസ് വിജയത്തിന്റെ പ്രധാന കരുത്തായത്. ആദ്യ ഇന്നിങ്സില്‍ 64 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സിനും പുറത്തായ ബംഗ്ലാദേശിന് മത്സരത്തില്‍ ഒരുഘട്ടത്തിലും തിരിച്ചുവരാനായില്ല.

മറുവശത്ത് ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശക്തമായ മറുപടിയാണ് ഓസ്ട്രേലിയ നല്‍കിയത്. ആദ്യ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തി സ്റ്റാര്‍ക്ക് ആക്രമണത്തിന് തുടക്കമിട്ടു. ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ പലരും പൂജ്യത്തിന് പുറത്തായതോടെ ടീം 64 റണ്‍സില്‍ കൂടാരം കയറി. മറുപടിയായി ഓസ്ട്രേലിയ 210 റണ്‍സ് നേടി. ഇതോടെ ബംഗ്ലാദേശിന് 146 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങേണ്ടിവന്നു.

ഓസീസ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍ 67 റണ്‍സുമായി ടോപ് സ്‌കോററായി. സ്റ്റീവന്‍ സ്മിത്ത് 42, ട്രാവിസ് ഹെഡ് 22, നേഥന്‍ ലിയോണ്‍ പുറത്താകാതെ 32 റണ്‍സ് വീതവും നേടി. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം ഏഴ് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിന് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 31 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ മുഷ്ഫിഖര്‍ റഹിം 29 റണ്‍സ് നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഒടുവില്‍ 95 റണ്‍സിന് പുറത്തായതോടെ ഓസ്ട്രേലിയ ഇന്നിങ്സ് ജയം സ്വന്തമാക്കി.

ബംഗ്ലാദേശിന്റെ തകര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. മത്സരത്തില്‍ 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റാര്‍ക്ക് കളിയിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ആറ് ദിവസം മുന്‍പ് ഡാര്‍വിനില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ചരിത്രം കുറിച്ച ബംഗ്ലാദേശിനാണ് മക്കെയില്‍ കനത്ത തിരിച്ചടി നേരിട്ടത്. ആദ്യ ടെസ്റ്റില്‍ 426 റണ്‍സ് നേടിയ അതേ ബാറ്റിങ് നിരയാണ് രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 159 റണ്‍സില്‍ ഒതുങ്ങിയത്.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന് പിന്നാലെ അതേ മികവ് നിലനിര്‍ത്താന്‍ കഴിയാതിരുന്നത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയായി.

Tags: australiatest cricketbangladesh
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies