ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 05:22 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 23ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) പ്രതിനിധി സംഘം ധാക്കയിലെത്തിയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം സന്ദർശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് CBF സംഘം ധാക്കയിലെത്തിയത്.

CBF പുരുഷ ദേശീയ ടീമുകളുടെ ജനറൽ സൂപ്പർവൈസർ സെർജിയോ ഡിമാസ് ഡി ഒലിവെയ്‌റയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ധാക്കയിലെത്തിയത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ തലസ്ഥാനത്തെത്തിയ സംഘം ദേശീയ സ്റ്റേഡിയത്തിൽ ഏകദേശം 45 മിനിറ്റോളം ചെലവഴിച്ചു. പുതിയതായി ഒരുക്കിയ പിച്ച്, ഡ്രസിങ് റൂമുകൾ, ഗാലറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘം പരിശോധിച്ചു.

ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് ബംഗ്ലാദേശിനെതിരെ മത്സരം നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മത്സരം യാഥാർഥ്യമായാൽ ബ്രസീൽ ആദ്യമായിട്ടായിരിക്കും ബംഗ്ലാദേശിൽ കളിക്കാനെത്തുന്നത്.

എന്നാൽ ബ്രസീൽ-ബംഗ്ലാദേശ് മത്സരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇക്ബാൽ ഹൊസൈൻ വ്യക്തമാക്കി. ഭാവിയിൽ ബംഗ്ലാദേശിനെതിരെ കളിക്കാനോ ദേശീയ സ്റ്റേഡിയം ന്യൂട്രൽ വേദിയായി ഉപയോഗിക്കാനോ സാധ്യതയുണ്ടെന്നാണ് CBF പ്രതിനിധികൾ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ഒരുക്കങ്ങൾ ഇനിയും രണ്ടാഴ്ചയോളം നീളുമെന്നും ആവശ്യമെങ്കിൽ CBF സംഘം വീണ്ടും പരിശോധനയ്‌ക്കെത്തുമെന്നും ഇക്ബാൽ ഹൊസൈൻ വ്യക്തമാക്കി. തുടർന്ന് സംഘം ബസുന്ധര കിംഗ്സിന്റെ പരിശീലന സൗകര്യങ്ങളും സന്ദർശിച്ചു.

ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയവും CBF സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ ബ്രസീൽ പ്രതിനിധികൾ തൃപ്തി പ്രകടിപ്പിച്ചെങ്കിലും പിച്ചിലെ പുല്ലിന്റെ നീളം വർധിപ്പിക്കുന്നത് താരങ്ങളുടെ പരിക്ക് ഒഴിവാക്കാൻ സഹായിക്കുമെന്ന് നിർദേശിച്ചിരുന്നു.

ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം ഒക്ടോബർ മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിലെ മറ്റ് മത്സരങ്ങൾ സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്.

Tags: braziloctober 6play BangladeshFIFA friendlyCBF
Share
Tweet
SendShare

More News from this section

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies