കണ്ണൂര്‍: കണ്ണൂര്‍ കീച്ചേരിക്കുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാന്‍ ബസ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.















