നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 11:53 am IST
Facebook
Twitter
WhatsAppTelegram

സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലുകൾ കാട്ടിൽ ഒളിപ്പിച്ച വൻ ആയുധ-സ്ഫോടക ശേഖരം സുരക്ഷാസേന പിടികൂടി. ഭണ്ഡാർപദർ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഹാൻഡ് ഗ്രനേഡുകൾ, ജെലറ്റിൻ സ്റ്റിക്കുകൾ, AK-47, INSAS വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്.

ഭോജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭണ്ഡാർപദർ-മുനൂർകൊണ്ട മേഖലയിൽ ജില്ലാ ഫോഴ്‌സ്, ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കീഴടങ്ങിയ നക്സലുകളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനമേഖലയിലും മലനിരകളിലും തിരച്ചിൽ നടത്തിയത്.

SLR റൈഫിൾ, .315 ബോർ റൈഫിൾ, .410 മസ്കറ്റ് റൈഫിൾ, ആറ് BGL ലോഞ്ചറുകൾ, സിംഗിൾ ഷോട്ട് റൈഫിൾ, നാടൻ പിസ്റ്റൾ, അഞ്ച് 12-ബോർ റൈഫിളുകൾ, ഏഴ് മസിൽ ലോഡിങ് തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്ത പ്രധാന ആയുധങ്ങൾ. 45 AK-47 റൗണ്ടുകൾ, 196 SLR റൗണ്ടുകൾ, 89 INSAS റൗണ്ടുകൾ, 97 .303 റൗണ്ടുകൾ, 20 .315 റൗണ്ടുകൾ, 45 12-ബോർ റൗണ്ടുകൾ, 66 BGL കാർട്രിജുകൾ എന്നിവയും കണ്ടെത്തി.

ഇതിന് പുറമെ എട്ട് വലിയ, 23 ഇടത്തരം, 58 ചെറിയ BGL ഷെല്ലുകൾ, എട്ട് BGL വാർഹെഡുകൾ, അഞ്ച് നാടൻ ഹാൻഡ് ഗ്രനേഡുകൾ, 240 ജെലറ്റിൻ സ്റ്റിക്കുകൾ എന്നിവയും പിടിച്ചെടുത്തു. രണ്ട് സ്റ്റീൽ കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരുന്ന 18 കിലോ വെടിമരുന്നും സുരക്ഷാസേന കണ്ടെത്തി. ഒഴിഞ്ഞ AK-47 കാർട്രിജുകൾ, മറ്റ് വെടിയുണ്ടകളുടെ കാലിയായ കെയ്‌സുകൾ, മാഗസിനുകൾ, വെടിക്കോപ്പ് സൂക്ഷിക്കുന്ന പൗച്ചുകൾ, ബെൽറ്റുകൾ എന്നിവയും പിടിച്ചെടുത്തു.

നക്സൽ ശൃംഖലയ്‌ക്ക് കനത്ത തിരിച്ചടി
കാട്ടിനുള്ളിൽ നക്സലുകൾ ഒളിപ്പിച്ചിരുന്ന കറുത്ത യൂണിഫോമുകൾ, സോളാർ പാനലുകൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വനമേഖലകളിൽ നക്സലുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആയുധ-വസ്തു ശേഖരങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സുക്മ പൊലീസിന്റെ തുടർച്ചയായ നീക്കത്തിന്റെ ഭാഗമായാണ് ഓപ്പറേഷൻ നടന്നത്.

നക്സൽ സാന്നിധ്യമുള്ള വനമേഖലകളിൽ സുരക്ഷാസേനയുടെ തിരച്ചിൽ ഓപ്പറേഷനുകൾ ശക്തമായി തുടരുകയാണ്. കൂടുതൽ ആയുധശേഖരങ്ങളും ഒളിത്താവളങ്ങളും കണ്ടെത്തുന്നതിനായി പരിശോധന വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: Arms and ammunitionNaxal surrendersChhattisgarh forest
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies