‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.

“ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ,” പ്രധാനമന്ത്രി കുറിച്ചു.

 

Share