സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍; ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗിനും മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്വയ് ദ്രാവിഡിനും ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ ഇടം. ഓസ്‌ട്രേലിയയുടെ ഇന്ത്യാ പര്യടനത്തിനുള്ള ടീമിനെയാണ് ബി.സി.സി.ഐ പുരുഷ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. വലംകൈയന്‍ ബാറ്ററായ ആര്യവീര്‍ സെവാഗ് നിലവില്‍ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനായി കളിക്കുന്നുണ്ട്. 2024ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മേഘാലയക്കെതിരെ 297 റണ്‍സ് നേടിയതോടെയാണ് ആര്യവീര്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.

രാഹുല്‍ ദ്രാവിഡിന്റെ ഇളയ മകനായ അന്വയ് ദ്രാവിഡിന് ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ ഇത് തുടര്‍ച്ചയായ അവസരമാണ്. ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമിലും അന്വയ് ഇടം നേടിയിരുന്നു. ഏകദിന മത്സരങ്ങളില്‍ ലക്ഷ്യ റായ്ചന്ദാനിയാണ് ഇന്ത്യയെ നയിക്കുക. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിന്റെ നായകനായിരുന്ന യശ്വര്‍ധന്‍ ചൗഹാന്‍ ഉപനായകനാകും. മള്‍ട്ടി-ഡേ മത്സരങ്ങളില്‍ ഇരുവരും ചുമതലകള്‍ പരസ്പരം മാറ്റും. രാജ്‌കോട്ടിലാണ് മൂന്ന് ഏകദിനങ്ങളും ആദ്യ മള്‍ട്ടി-ഡേ മത്സരവും നടക്കുക. രണ്ടാം മള്‍ട്ടി-ഡേ മത്സരം അഹമ്മദാബാദിലാണ്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യ അണ്ടര്‍-19 ടീം:
ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), യശ്വര്‍ധന്‍ ചൗഹാന്‍ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേല്‍ (വിക്കറ്റ് കീപ്പര്‍), ആര്യവീര്‍ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അര്‍ജുന്‍ രാജ്പുത്, മനാല്‍ ചൗഹാന്‍, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), വി. യശ്വീര്‍, രോഹിത് യാദവ്, ഷാവിന്‍ വിനോദ്, മോഹിത് ഉല്‍വ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേല്‍.

മള്‍ട്ടി-ഡേ മത്സരങ്ങള്‍ക്കുള്ള ഇന്ത്യ അണ്ടര്‍-19 ടീം:
യശ്വര്‍ധന്‍ ചൗഹാന്‍ (ക്യാപ്റ്റന്‍), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), സാഗര്‍ വിര്‍ക്ക്, കുശാഗ്ര ഓജ, മനാല്‍ ചൗഹാന്‍, കുശ് പട്ടേല്‍, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), അഭിപ്രയ് ബിശ്വാസ് (വിക്കറ്റ് കീപ്പര്‍), രോഹിത് യാദവ്, ഇഷാന്‍ ഓം, അയാന്‍ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാന്‍ഷു സിങ്, മോഹിത് ഉല്‍വ, ആര്യന്‍ യാദവ്.

Share