കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 09:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മത്സരങ്ങൾക്ക് ആവേശം കൂട്ടാൻ അപൂർവ്വ അതിഥികളായെത്തി ‘പാച്ചുവും’ ‘ടെക്നോളജി കുട്ടപ്പനും’. കളിക്കളത്തിലും കാണികൾക്കായി ഒരുക്കിയ ഫാൻ വില്ലേജിലും ഒരേപോലെ തരംഗമായി മാറിയിരിക്കുകയാണ് ചൈനയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഈ അത്യാധുനിക റോബോട്ടുകൾ.

മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായി സംസാരിക്കാനും നൃത്തം ചെയ്യാനും സാഹസികമായി ഫൈറ്റ് ചെയ്യാനുമുള്ള കഴിവും സവിശേഷതയുമാണ് ‘പാച്ചു’വിനുള്ളത്. എന്നാൽ വീട്ടിലെ വളർത്തുനായയെ പോലെ മനുഷ്യരോട് അതിരറ്റ സ്നേഹം പ്രകടിപ്പിക്കാൻ ‘ടെക്നോളജി കുട്ടപ്പന്’ സാധിക്കും. ആവേശം മുറ്റുന്ന രീതിയിൽ ഡാൻസ് ചെയ്യാനും രണ്ടു കാലുകളിൽ മാത്രം ബാലൻസ് ചെയ്തു നിൽക്കാനും കുട്ടപ്പന് പ്രത്യേക വൈഭവമുണ്ട്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് നിലവിൽ ഇവയെ നിയന്ത്രിക്കുന്നതെങ്കിലും, സ്വതന്ത്രമായി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള (Autonomous) അത്ഭുതകരമായ ശേഷിയും ഈ രണ്ട് റോബോട്ടുകൾക്കുമുണ്ട്.

ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന സാങ്കേതിക വിസ്മയങ്ങളാണ് ഈ റോബോട്ടുകൾ. റാഷീദ്, സെയ്ദ് അലി, പ്രദീപ്, സേഫ് എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സംഘമാണ് നിലവിൽ കളിക്കളത്തിലും പരിസരത്തും ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

ഗ്രൗണ്ടിലും കെസിഎൽ ഫാൻ വില്ലേജിലും റോബോട്ടുകളുടെ പ്രകടനം കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരരായി മാറിയ പാച്ചുവും കുട്ടപ്പനും ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗിന് വേറിട്ടൊരു സാങ്കേതിക ചാരുത കൂടി നൽകുന്നു.

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു

സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍; ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന്‍ കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

Latest News

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies