മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് - തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു

ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 183/5 , തൃശൂ‍ർ ടൈറ്റൻസ് - 2 ഓവറിൽ 14/1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 04:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെടുത്ത് നിൽക്കെയാണ് മഴ മൂലം കളി തടസ്സപ്പെട്ടത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി തൃശൂ‍ർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്താണ്.

ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഭിഷേക് നായരുടെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലം സെയിലേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. 35 റൺസെടുക്കുന്നതിനിടെ അരുൺ പൗലോസിന്റെയും വത്സൽ ഗോവിന്ദിന്റെയും വിക്കറ്റുകൾ നഷ്ടപ്പെട്ട സെയിലേഴ്സിനെ അഭിഷേകും ആനന്ദ് കൃഷ്ണനും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 95 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. തുടക്കം മുതൽ മികച്ച ഷോട്ടുകൾ പായിച്ച അഭിഷേക് 34 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മറുവശത്ത് കരുതലോടെയുള്ള ഇന്നിങ്സായിരുന്നു ആനന്ദ് കൃഷ്ണന്റേത്. 32 റൺസെടുത്ത ആനന്ദ് പി നസലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി.

തുടർന്നെത്തിയ അജിനാസും ഒൻപത് റൺസുമായി മടങ്ങി. എന്നാൽ അവസാന
രണ്ടോവറിൽ അഭിഷേകും എ ജി അമലും ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറിലെ അവസാന പന്തിലാണ് അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയത്. 60 പന്തിൽ 11 ഫോറും അഞ്ച് സിക്സുമടക്കമാണ് അഭിഷേക് 100 റൺസ് നേടിയത്. അമൽ ഒൻപത് പന്തുകളിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 21 റൺസെടുത്തു. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ട് വിക്കറ്റ് വീഴ്‌ത്തി

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies