മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 11:12 am IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: ഒരു വശത്ത് ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടം, മറുവശത്ത് ദുരന്തത്തിൽ മരിച്ചവരോടുപോലും ക്രൂരത. നേപ്പാളിലെ പ്രളയമേഖലയിൽ ചെളിയിൽ പുതഞ്ഞുകിടന്ന മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ ഊരിയെടുക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭരത്പുരിലെ പൊഖാറ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിലവിൽ ഭരത്പുരിലാണ് താമസിക്കുന്നത്.

നേപ്പാൾ–തിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നദിയിലൂടെ കുത്തിയൊലിച്ചെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ സ്വർണക്കമ്മൽ ഊരിയെടുത്തതെന്നാണ് പൊലീസ് കണ്ടെത്തൽ. സമീപത്ത് നിരവധി പേർ നോക്കിനിൽക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും ആരും ഇവരെ തടയാൻ ശ്രമിക്കുന്നില്ലെന്നും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ചിത്വാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർനടപടികൾക്കായി ഇവരെ ചിത്വാൻ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ദുരന്തത്തിൽ മരിച്ചവരോടും പരിക്കേറ്റവരോടും അനാദരവ് കാണിക്കുന്നതോ അവരുടെ സ്വത്തുക്കൾ മോഷ്ടിക്കുന്നതോ ആയ നടപടികൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ചിത്വാൻ പൊലീസ് മേധാവി എസ്.പി. രമേശ്വർ പൗഡൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമേഖലകളിൽ ഇത്തരം ക്രൂരമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

നേപ്പാൾ–തിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ അതിതീവ്ര പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ഞൂറോളം പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. വിദേശ വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1,500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ശക്തമായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഗൈറോങ് പോർട്ടിലെ ബഹുനില കെട്ടിടവും ബസ് പാർക്കിങ് മേഖലയുമടക്കം പൂർണമായും ചെളിയിൽ മുങ്ങി. പ്രദേശത്ത് ശരാശരി ഒന്നര മീറ്ററിലധികം കനത്തിലാണ് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്. അതിർത്തിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.

നേപ്പാളിലെ ത്രിശൂലി, ഭോട്ടെ കോസി നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങളും പാലങ്ങളും പൂർണമായും ഒലിച്ചുപോയി. റോഡ് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ സൈനിക ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

നിരവധി വിദേശ പൗരന്മാരും ഇന്ത്യക്കാരായ തീർഥാടകരും ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചെളിയും അവശിഷ്ടങ്ങളും നീക്കി കാണാതായവർക്കായുള്ള തിരച്ചിൽ രക്ഷാസേനകൾ തുടരുകയാണ്.

ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകൾക്കിടയിൽ മനുഷ്യസഹായം ഏറ്റവും ആവശ്യമായ ഘട്ടത്തിലാണ് മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന സംഭവമെന്നത് നേപ്പാളിനെ മാത്രമല്ല, ദുരന്തമേഖലകളിലെ മനുഷ്യാവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

Tags: Nepal Flood DisasterNepal Body Gold TheftNepal Flood CrimeChitwan Police Arrest
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies