13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 12:25 pm IST
Facebook
Twitter
WhatsAppTelegram

എടക്കര: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ച ബന്ദ് ശനിയാഴ്ച രാവിലെ ആറുവരെ തുടരും. കഴിഞ്ഞ 13 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.

പ്രതിഷേധത്തിനിടെ സമരക്കാർക്കെതിരെ വനംവകുപ്പും പൊലീസും ലാത്തിച്ചാർജ് നടത്തിയിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവകക്ഷി നേതൃത്വത്തിൽ ബന്ദിന് ആഹ്വാനം ചെയ്തത്.

നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, പൊലീസ് പിടികൂടിയവരെ വിട്ടയക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകണമെന്നും മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ദിനെ തുടർന്ന് വഴിക്കടവ്–നാടുകാണി ചുരം വഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഊട്ടി, മൈസൂർ, ബംഗളൂരു ഭാഗങ്ങളിലേക്ക് പോയ വാഹനങ്ങളും തടഞ്ഞ് തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്.

ഗൂഡല്ലൂരിലെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടഞ്ഞു. യാത്രാ നിയന്ത്രണം ശക്തമായതോടെ വിവിധ മേഖലകളിലേക്കുള്ള ഗതാഗതവും ബാധിച്ചു.

വയനാട്ടിലേക്കും മൈസൂരിലേക്കും പോകേണ്ട യാത്രക്കാർ നാടുകാണി ചുരം ഒഴിവാക്കി അരീക്കോട്–താമരശ്ശേരി ചുരം വഴിയാണ് യാത്ര ചെയ്യുന്നത്. ഊട്ടിയിലേക്ക് പോകുന്നവർ പാലക്കാട് വഴിയും യാത്ര ചെയ്യുന്നു.

വാഹനങ്ങൾ തടയുന്നത് കർശനമാക്കിയതോടെ കെഎസ്ആർടിസി സർവീസുകളിൽ ഭൂരിഭാഗവും വഴിക്കടവിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി.

കടുവ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വന്യജീവി ഭീഷണിക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് ഗൂഡല്ലൂരിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്.

Tags: Gudalur Tiger AttackGudalur 48 Hour BandhTamil Nadu Tiger AttackWayanad Gudalur Route Closure
Share
Tweet
SendShare

More News from this section

file photo

ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്

ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിലെ വടംവലി മത്സരത്തിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

‘ക്യാപിറ്റൽ മന്തി’ ഹോട്ടലിലെ ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് ക്രൂരമർദനം, മൂന്ന് പേർ കസ്റ്റഡിയിൽ

സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട്; അഭ്യൂഹമെന്ന് രമേശ് ചെന്നിത്തല, ക്രൈംബ്രാഞ്ച് അന്വേഷിക്കും

Latest News

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies