ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 12:54 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്.

രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ആറ് ഗുരുതര വകുപ്പുകളാണ് ധന്യ ഹർഷിദിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയിൽ ഉന്നയിച്ചിട്ടുള്ള പരാമർശങ്ങളുടെ സ്വഭാവവും നിയമലംഘനവും പരിശോധിച്ചാണ് പൊലീസ് നടപടി.

ഇതിനിടെ ധന്യ ഹർഷിദിനെതിരെ നേരത്തെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2026 ജൂലൈയിൽ കാസർകോട് ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിനാണ് കുമ്പള പൊലീസ് കേസെടുത്തത്.

സംഭവത്തെ തുടർന്ന് ഓഗസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ദേശീയപാതയിൽ അപകടകരമായ രീതിയിൽ ധന്യയുടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാൽ പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

തുടർന്ന് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവെച്ച് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു.

സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിലെ പുതിയ കേസോടെ ധന്യ ഹർഷിദ് വീണ്ടും നിയമനടപടിയുടെ വലയത്തിലായിരിക്കുകയാണ്.

Tags: Deepthi Kalyani CaseHelen of Sparta Dhanya HarshidThrissur Cyber PoliceTrans Woman Abuse Case
Share
Tweet
SendShare

More News from this section

file photo

ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിലെ വടംവലി മത്സരത്തിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

‘ക്യാപിറ്റൽ മന്തി’ ഹോട്ടലിലെ ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് ക്രൂരമർദനം, മൂന്ന് പേർ കസ്റ്റഡിയിൽ

സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട്; അഭ്യൂഹമെന്ന് രമേശ് ചെന്നിത്തല, ക്രൈംബ്രാഞ്ച് അന്വേഷിക്കും

Latest News

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies