അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 09:23 am IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു(40) എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ അപ്പാർട്മെന്റിൽ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഡിക്സൺ ലാൻഡിങ് റോഡിലെ മിൽക്രീക്ക് അപ്പാർട്ട്‌മെന്റ്സിലാണ് മൂവരും കുടുംബസമേതം താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം മൂവരും ഒന്നിച്ച് ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് തിയറ്ററിൽ സിനിമ കാണാനും പോയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‌യുവി ഒരു യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കടന്നുപോകുന്നത് ദൃക്സാക്ഷികൾ കണ്ടു. വാഹനമോടിച്ചിരുന്നത് സ്ത്രീയാണെന്നും ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ മുൻഭാഗം തകർന്ന നിലയിൽ നീല എസ്‌യുവിയും കണ്ടെത്തി. തുടർന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ജന കൊല്ലപ്പെട്ട വിവരമറിഞ്ഞ് ആൻ മേരിയുടെ ഭർത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഭാര്യ കുത്തേറ്റും ചോരവാർന്നും മരിച്ചുകിടക്കുന്നത് കണ്ടത്.  കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന ഹരി. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് ഭർത്താവ്. ഇവർക്ക് ആറുവയസുള്ള മകളുണ്ട്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് ആൻ. രണ്ട് പെൺമക്കളുണ്ട്.

2021ലാണ് അഞ്ജനയും കുടുംബവും കാലിഫോർണിയയിലെത്തിയത്. 2023ലാണ് അഞ്ജന അവസാനമായി മണ്ണുത്തിയിലെ വീട്ടിലെത്തിയത്. മരണപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മിൽപീറ്റസ് പൊലീസ് അന്വേഷണം തുടരുകയാണ്.

 

 

 

Tags: US Malyali Women Murder
Share
Tweet
SendShare

More News from this section

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

Latest News

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies