തിരുവനന്തപുരം: ഒഡിഷ കേഡർ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കാൻസർ ബാധിതനായിരുന്നു.
നിലവിൽ ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. കേരളത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം 2003 ലാണ് അദ്ദേഹം ഐപിഎസ് നേടിയത്. സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ്.















