ലഖ്‌നൗ: ജന്മദിനാഘോഷത്തിനായി കാമുകിയെ ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജന്മദിനം ആഘോഷിക്കാൻ എന്ന പേരിലാണ് പ്രതി ഹോട്ടൽ മുറി ബുക്ക് ചെയ്തത്. കാമുകിയെ മുറിയിലെത്തിച്ച ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്തെന്നും പൊലീസ് പറയുന്നു.
വീണ്ടും ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. ഇതോടെ പ്രതി യുവതിയെ ആക്രമിക്കുകയും തലയ്‌ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.















