'നിങ്ങള്‍ രക്ഷപ്പെട്ടു'; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍
Tuesday, September 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 02:51 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: താഴെ കനത്ത ചെളിയും അവശിഷ്ടങ്ങളും, മുകളില്‍ പ്രതികൂല കാലാവസ്ഥയും. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അതീവ അപകടകരമായ സാഹചര്യം. റേഡിയോയിലൂടെ മറ്റ് പൈലറ്റുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റനായ പ്രിയ അധികാരി.

നേപ്പാളിലും ടിബറ്റിലും പ്രളയവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച സാഹചര്യത്തില്‍, ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ നൂറോളം രക്ഷാദൗത്യങ്ങളാണ് 40കാരിയായ പ്രിയ അധികാരി നടത്തിയത്. ദിവസങ്ങളായി തുടര്‍ച്ചയായി പറക്കുന്നതിനാല്‍ കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് പ്രിയ. പ്രളയബാധിത റാസുവ ജില്ലിയിലെ തിമുറെ ഗ്രാമത്തിന് മുകളിലൂടെ ഏകദേശം 20 ഹെലികോപ്റ്ററുകളാണ് തുടര്‍ച്ചയായി രക്ഷാദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഒരേ സ്ഥലത്ത് അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ ഒരേസമയം ഇറങ്ങേണ്ടിവരുന്നതിനാല്‍ പൈലറ്റുമാര്‍ തമ്മിലുള്ള ഏകോപനം അതീവ നിര്‍ണായകമാണ്. പ്രളയത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ കനത്ത ചെളി അടിഞ്ഞുകൂടിയതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററുകള്‍ പൂര്‍ണമായും നിര്‍ത്താതെ പറക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. തിമുറെയ്‌ക്ക് മുകളിലൂടെ പറക്കുമ്പോള്‍ പ്രിയ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു.

പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും നാശനഷ്ടങ്ങളും അവര്‍ക്കു നേരിട്ട് കാണേണ്ടിവന്നു. എന്നാല്‍ അതിനിടയിലും രക്ഷപ്പെട്ടവരെ കാണുന്നതാണ് പ്രിയയ്‌ക്ക് ആശ്വാസം. ഓരോ ദൗത്യത്തിലും ആളുകളെ സുരക്ഷിതമായി കണ്ടെത്തുമ്പോള്‍ ‘നിങ്ങള്‍ രക്ഷപ്പെട്ടു’ എന്ന് അവരോട് പറയാറുണ്ടെന്ന് പ്രിയ പറഞ്ഞു. രക്ഷപ്പെടുത്തിയവര്‍ സ്വന്തം ബന്ധുക്കളല്ലെങ്കിലും അവരുടെ ജീവിതം രക്ഷിക്കാനാകുന്നതിന്റെ വികാരം ഓരോ ദൗത്യത്തിനും ശേഷം മനസില്‍ നിറയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പുരുഷന്മാര്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്ന വ്യോമയാന മേഖലയിലേക്കുള്ള പ്രിയയുടെ പ്രവേശനവും വ്യത്യസ്തമായിരുന്നു. പരിസ്ഥിതി ശാസ്ത്രം പഠിച്ച അവര്‍ പിന്നീട് കാബിന്‍ ക്രൂ ആയി ജോലി ചെയ്തു. ഒരു ഹെലികോപ്റ്റര്‍ യാത്രയാണ് പിന്നീട് അവരുടെ കരിയറിന്റെ ദിശ മാറ്റിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ പരിശീലനത്തിനായി ഫിലിപ്പീന്‍സിലെത്തിയ പ്രിയ ആവശ്യമായ പറക്കല്‍ പരിചയം സ്വന്തമാക്കി. 2017ല്‍ മുഴുവന്‍ സമയ ഹെലികോപ്റ്റര്‍ പൈലറ്റായി. പിന്നീട് ഉയര്‍ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ അവര്‍ ഹിമാലയത്തിലും എവറസ്റ്റിലും രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്തു.

ഏകദേശം 6,200 മീറ്റര്‍ വരെ ഉയരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ പറത്തിയ അനുഭവവും പ്രിയയ്‌ക്കുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഒരു വനിതയ്‌ക്ക് ഹെലികോപ്റ്റര്‍ ക്യാപ്റ്റനാകാനാകുമോ എന്ന സംശയങ്ങള്‍ നേരിട്ടെങ്കിലും അതെല്ലാം മറികടന്ന് നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റനായി പ്രിയ ചരിത്രം കുറിച്ചു. വര്‍ഷങ്ങളായുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ പറക്കലും രക്ഷാദൗത്യങ്ങളും പ്രിയയെ അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ പരിശീലിപ്പിച്ചു. എന്നാല്‍ ഇപ്പോഴത്തെ പ്രളയത്തിന്റെ വ്യാപ്തി തന്റെ മുന്‍ അനുഭവങ്ങളെയെല്ലാം മറികടന്നതാണെന്ന് അവര്‍ പറയുന്നു. എങ്കിലും പ്രിയയുടെ ഹെലികോപ്റ്റര്‍ പറക്കല്‍ തുടരുകയാണ്. രക്ഷിക്കപ്പെടാന്‍ കാത്തിരിക്കുന്നവരിലേക്കുള്ള ഓരോ പറക്കലും ഒരു പുതിയ ജീവന്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ്.

Tags: rescueNepal Flash FloodPriya AdhikariNepal's first woman helicopter captain
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

Latest News

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies