“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 02:29 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരെ അപമാനിച്ചെന്ന് ആരോപിച്ച് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനെതിരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് സംഭവം.

മെഡിക്കൽ കോളേജിലെ എക്സ്‌റേ മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഡോക്ടർമാർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി “നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം” എന്ന തരത്തിലായിരുന്നു എംപിയുടെ പ്രതികരണം.

ചർച്ച മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുന്നത് തടയാനും എംപി ശ്രമിച്ചു. ഡോക്ടർമാരോട് “ഷോ കാണിക്കരുത്” എന്നും എംപി പറഞ്ഞതായി സമരക്കാർ ആരോപിച്ചു.

അതേസമയം, മെഡിക്കൽ കോളേജ് ഡയറക്ടറുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ പ്രശ്നവും എക്സ്‌റേ മെഷീന്റെ തകരാറും ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഇതിനിടെ, അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ രാജി സമർപ്പിച്ചതായും വിവരമുണ്ട്. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

Tags: Palakkad Medical CollegeV K Sreekandan MP
Share
Tweet
SendShare

More News from this section

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

Latest News

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies